X

കുളത്തില്‍ നീന്താനിറങ്ങിയ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കോട്ടയം: സഹോദരനൊപ്പം കുളത്തില്‍ നീന്താനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. കൂത്താട്ടുകുളം ഇടയാര്‍കുളങ്ങരയില്‍ ജിമ്മിയുടെ മകന്‍ ജോമോനാണ്(14) മരിച്ചത്. കൂത്താട്ടുകുളം ബാപ്പുജി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ജോമോന്‍.

സ്‌കൂള്‍ അവധിയായിരുന്നതിനാല്‍ രാവിലെ 10 മണിയോടെ വെള്ളം പൊങ്ങിക്കിടക്കുന്ന കുളത്തില്‍ ബിരുദവിദ്യാര്‍ത്ഥിയായ മൂന്ന ജ്യേഷ്ഠന്‍ ജോര്‍ജുകുട്ടിയോടൊപ്പം നീന്തല്‍ പരിശീലിക്കുകയായിരുന്നു. പരിശീലനത്തിനിടെ ട്യൂബില്‍ നിന്ന് കുളത്തിലേക്ക് വഴുതി വീഴുകയായിരുന്നു. അനിയനെ രക്ഷിക്കാന്‍ ജോര്‍ജ്ജുകുട്ടി ശ്രമിച്ചിട്ടും കഴിഞ്ഞില്ല. ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തി രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും കുളത്തില്‍ നിന്നും കുട്ടിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് പിതാവ് ജിമ്മിയാണ് കുട്ടിയെ മുങ്ങിയെടുത്തത്. 15 മിനിറ്റോളം വെള്ളത്തില്‍ മുങ്ങിത്താണ കുട്ടിയെ അടുത്തുള്ള സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

chandrika: