X
    Categories: indiaNews

ഷവര്‍മ കഴിച്ച് വിദ്യാര്‍ത്ഥിയുടെ മരണം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

ഷവര്‍മയില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നടപടി.

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ചാണ് കേസെടുത്തത്. സംഭവത്തില്‍ നിലപാടറിയിക്കാന്‍ സര്‍ക്കാറിന് കോടതി നിര്‍ദേശം നല്‍കി. അതേസമയം സ്വീകരിച്ച നടപടികള്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

Chandrika Web: