ആത്മഹത്യക്ക് ശ്രമിച്ച പ്ലസ് ടു വിദ്യാര്‍ത്ഥിനി അല്‍ഫിന മരിച്ചു. ബുധനാഴ്ച വൈകിട്ട് മൂന്നരയോടെയാണ് മരിച്ചത്. സ്കൂളില്‍ പോയ ശേഷം വീട്ടില്‍ മടങ്ങിയെത്തിയ പെണ്‍ക്കുട്ടി കിടപ്പുമുറിയിലെ ഫാനില്‍ കെട്ടിത്തൂങ്ങുകയായിരുന്നു. ബന്ധുക്കള്‍ ഉടന്‍ തന്നെ കെട്ടഴിച്ച് താഴെയിറക്കിയെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. ആത്മഹത്യക്ക് പിന്നില്ലുള്ള കാരണം ഇതുവരെ വ്യക്തമല്ല.
17 വയസുകാരിയായ അല്‍ഫിന കാട്ടുപുറം കൊല്ലുവിള അജ്മി മന്‍സിലില്‍ നാസര്‍-ഷീബ ദമ്പതികളുടെ മകളാണ്. പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിനിയാണ് അല്‍ഫിന. പെണ്‍ക്കുട്ടിയുടെ മൃതദേഹം സ്വകാര്യ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വ്യാഴാഴ്ച പോസ്റ്റ് മോര്‍ട്ടത്തിന് ശേഷമാകും മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുക. സംഭവത്തില്‍ കിളിമാനൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. വിദേശത്തുള്ള പിതാവ് എത്തിയശേഷമാണ് കബറടക്കം നടക്കുക.