കൊല്ലം: ഐ.ടി.ഐ വിദ്യാര്‍ത്ഥിയെ വീട്ടില്‍ കയറി മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. അരിനല്ലൂര്‍ ബ്രാഞ്ച് സെക്രട്ടറി സരസരന്പിള്ളയാണ് അറസ്റ്റിലായത്. കേസില്‍ രണ്ടാം പ്രതിയാണ് സരസന്‍പിള്ള. കൊലപാതകക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഐ.ടി.ഐ വിദ്യാര്‍ത്ഥിയായ അരിനല്ലൂര്‍ ചിറക്കാലക്കോട്ട് കിഴക്കതില്‍ രാധാകൃഷ്ണ പിള്ളയുടേയും രജനിയുടേയും മകന് രഞ്ജിത് (18) ആണ് മര്‍ദനമേറ്റ് മരിച്ചത്. ഫെബ്രുവരി 14 നാണ് രഞ്ജിത്തിന് മര്‍ദനമേറ്റത്.
പെണ്‍കുട്ടിയെ കളിയാക്കിയെന്നാരോപിച്ച് രഞ്ജിത്തിന്റെ വീട്ടിലെത്തിയ സരസന്‍പിള്ളയും കൂട്ടുപ്രതിയായ വിനീതിന്റെ നേതൃത്വത്തിലുള്ള സംഘവും ചേര്‍ന്ന് രഞ്ജിത്തിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. അടിയേറ്റ് കുഴഞ്ഞുവീണ രഞ്ജിത് ഫെബ്രുവരി 28ന് ആസ്പത്രിയിലാണ് മരിച്ചത്.