പാലക്കാട്: ഫീസടക്കാന്‍ സാധിക്കാത്തതില്‍ വിദ്യാര്‍ഥിനി മനംനൊന്ത് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പട്ടികജാതി പട്ടിക വര്‍ഗ കമ്മീഷന്‍ കേസെടുത്തു. ജനുവരി 30നാണ് നിശ്ചിത സമയത്ത് പരീക്ഷാ ഫീസ് അടയ്ക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ബീന എന്ന വിദ്യാര്‍ഥിനി തൂങ്ങിമരിച്ചത്. സുബ്രഹ്മണ്യന്‍ ദേവകി ദമ്പതികളുടെ മകളാണ് ബീന. 20 വയസായിരുന്നു പെണ്‍കുട്ടിയുടെ പ്രായം. വീടിനുള്ളിലാണ് തൂങ്ങി മരിച്ചത്. പാലക്കാട് റെയില്‍വേ കോളനിയ്ക്ക് സമീപം ഉമ്മിനിയിലായിരുന്നു സംഭവം നടന്നത്. പാലക്കാട്ടെ സ്വകാര്യ കോളേജിലെ അവസാന വര്‍ഷ ബി.കോം വിദ്യാര്‍ഥിനിയായിരുന്നു ബീന. ജനുവരി മാസം പത്താം തിയതിയായിരുന്നു പരീക്ഷാ ഫീസ് അടയ്‌ക്കേണ്ട അവസാന ദിവസം. ഫീസ് അടയ്ക്കാനായി ബീനയുടെ അമ്മ കോളജിലെത്തിയിരുന്നു. പക്ഷേ സമയം വൈകിയതിനെ തുടര്‍ന്ന് അവര്‍ക്ക് ഫീസ് അടയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. പരീക്ഷ എഴുതാന്‍ സാധിക്കില്ലെന്ന മനോവിഷമത്തിലായിരുന്നു സഹോദരിയെന്നും ഇതിനെ തുടര്‍ന്നാണ് ആവള്‍ ആത്മഹത്യ ചെയ്തതെന്നും സഹോദരന്‍ ബിജു വ്യക്തമാക്കിയിരുന്നു.