ഇന്‍സ്റ്റഗ്രാമില്‍ ബ്ലോക്ക് ചെയ്തതിന് വിദ്യാര്‍ത്ഥിനിയെ വഴിതടഞ്ഞ് മര്‍ദിച്ചു; യുവാവ് പിടിയില്‍

കോഴിക്കോട് കൊയിലാണ്ടിയില്‍ ഇന്‍സ്റ്റഗ്രാമില്‍ ബ്ലോക്ക് ചെയ്തതിന് വിദ്യാര്‍ത്ഥിനിയെ വഴിതടഞ്ഞ് മര്‍ദിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍. ചെങ്ങോട്ടുകാവ് മേലൂര്‍ കച്ചേരിപ്പാറ കൊളപ്പുറത്ത് സജില്‍ ആണ് അറസ്റ്റിലായത്.

മൂടാടിയിലുളള സ്വകാര്യ കോളജ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ വിദേശത്ത് ജോലി ചെയ്യുന്ന സജില്‍ ഇന്‍സ്റ്റഗ്രാമിലൂടെ മെസ്സേജ് അയച്ച് ശല്യപ്പെടുത്തുമായിരുന്നു. ശല്യം സഹിക്കവയ്യാതെ പെണ്‍കുട്ടി ഇയാളെ ബ്ലോക്ക് ചെയ്യുകയായിരുന്നു. രണ്ട് ദിവസം മുമ്പാണ് സജില്‍ വിദേശത്ത് നിന്ന് എത്തിയത്.

ക്ലാസ് കഴിഞ്ഞു വരികയായിരുന്ന പെണ്‍കുട്ടിയെ വീടിന് സമീപത്തുവെച്ച് തടഞ്ഞുനിര്‍ത്തി ഇന്‍സ്റ്റഗ്രാമില്‍ ബ്ലോക്ക് ചെയ്തതിന് ഇയാള്‍ അസഭ്യം പറയുകയും മര്‍ദിക്കുകയുമായിരുന്നു. പരിക്കേറ്റ പെണ്‍കുട്ടി കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ സജിലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

webdesk18:
whatsapp
line