കൊച്ചി: കൊഞ്ചു ബിരിയാണി കഴിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനി മരിച്ചു. വീട്ടുകാരുടെ ഒപ്പം വിനോദയാത്രക്ക് പോയ പ്ലസ് ടു വിദ്യാര്‍ഥിനിയായ അനാമികയാണ് കുഴഞ്ഞുവീണ് മരിച്ചത്. കൊഞ്ചു കഴിച്ചതിന്റെ അലര്‍ജിമൂലമാണ് മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
അവധിക്കാലം ആഘോഷിക്കാനായി എത്തിയപ്പോള്‍ കൊച്ചിയിലെ ഹോട്ടലില്‍ നിന്ന് പെണ്‍കുട്ടി കൊഞ്ച് ബിരിയാണി കഴിച്ചിരുന്നു. ആസ്മയുടെ അസുഖം ഉണ്ടായിരുന്ന അനാമികക്ക് ഭക്ഷണം കഴിച്ചതിനു ശേഷം ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു. ഇന്‍ഹെയ്‌ലര്‍ എടുക്കാന്‍ മറന്നതും അസുഖത്തിന്റെ വ്യാപ്തി കൂട്ടി. ഉടനെ തന്നെ കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് സെന്‍ട്രല്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സംസ്‌കരിച്ചു.
തൃപ്പൂണിത്തുറയിലെ ഡോ. അനിലിന്റെയും ഉഷാദേവിയുടെയും ഏകമകളാണ് അനാമിക.