എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് സംഘടിപ്പിച്ച ലോങ് മാര്‍ച്ചില്‍ വിദ്യാര്‍ത്ഥി പ്രതിഷേധമിരമ്പി. അക്കാദമിക രംഗത്തെ നിലാവര തകര്‍ച്ചയും, പരീക്ഷ നടത്തിപ്പിലെ ഗുരുതരമായ അപാകതകളും, ഉത്തര കടലാസ് കാണാതായ സംഭവവും തുടങ്ങി നിരവധി പ്രശ്നങ്ങളില്‍ പരിഹാരം തേടിയാണ് മാര്‍ച്ച് നടത്തിയത്.
വള്ളിക്കുന്ന് മണ്ഡലം എം.എല്‍.എ പി ഹമീദ് മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മുസ്ലിം യൂത്ത്‌ലീഗ് ദേശീയ ജന. സെക്രട്ടറി ഫൈസല്‍ ബാബു മുഖ്യപ്രഭാഷണം നടത്തി. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ്, ജന. സെക്രട്ടറി സി.കെ നജാഫ്, ട്രഷറര്‍ അഷ്ഹര്‍ പെരുമുക്ക് സംസ്ഥാന ഭാരവാഹികളായ ഷറഫുദ്ധീന്‍ പിലാക്കല്‍, കെടി റഹൂഫ്, ഫാരിസ് പൂക്കോട്ടൂര്‍ അഫ്നാസ് ചോറോട് സ്വാഹിബ് മുഹമ്മദ് കബീര്‍ മുതുപറമ്പ് വി എ വഹാബ് ഹംസ കെയു പി.കെ.എം ഷഫീഖ് അയിഷാ ബാനു റുമൈസ റഫീഖ് റിന്‍ഷാദ് പി. എം സമീര്‍ എടയൂര്‍ ഫവാസ് പനയത്തില്‍ ജീലാനി കൂടത്തായ് റിയാസ് പുല്പറ്റ പി എ ജവാദ് അഖില്‍ ആനക്കയം, ഷാഫി എടച്ചേരി നസീഫ് ഷേര്‍ഷ് ആമീന്‍ റാഷിദ് മുഹ്സിന്‍ എം ടി അഡ്വ നൂറുദ്ധീന്‍ എം വി ഹസ്സൈനാര്‍ വസീം മാലിക്ക് ജലീല്‍ കാടാമ്പുഴ അജ്മല്‍ ഉമ്മിണിയാട്ടില്‍ കെപി യാസിര്‍ അല്‍ റെസിന്‍ ഫായിസ് മുഹമ്മദ് സവാദ് അനീസ് സി എ ബഷീര്‍ നബീല്‍ ഷാഫി എന്‍ പി അനസ് വൈദ്യരങ്ങാടി എന്നിവര്‍ നേതൃത്വം നല്‍കി. രാമനാട്ടുകരയില്‍നിന്ന് തുടങ്ങിയ ലോങ് മാര്‍ച്ച് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എയാണ് ഫ്ളാഗ് ഓഫ് ചെയ്തത്.