ബസ് യാത്രയ്ക്കിടെ ഛർദ്ദിക്കാൻ തല പുറത്തേക്കിട്ട യുവതി മറ്റൊരു വാഹനത്തിൽ തലയിടിച്ച് മരിച്ചു. ഡൽഹിയിലാണ് ദാരുണമായ സംഭവം. ഉത്തർപ്രദേശിലെ പ്രതാപ്ദണ്ട് സ്വദേശിയായ ബബ്ലി (20) ആണ് മരിച്ചത്. ഡൽഹി കാശ്മീരി ഗേറ്റിൽ നിന്ന് ലുധിയാനയിലേക്ക് കുടുംബസമേതം യാത്ര ചെയ്യുകയായിരുന്നു ഇവർ.
അലിപ്പൂർ മേഖലയിൽ എത്തിയപ്പോഴാണ് യുവതിക്ക് ഛർദ്ദിക്കാൻ തോന്നിയത്. ശേഷം തല പുറത്തേക്ക് ഇട്ടപ്പോൾ മറ്റൊരു വാഹനത്തെ മറികടന്ന് വന്ന വാഹനം തലയിൽ ഇടിക്കുകയായിരുന്നു.
ഇടിച്ച വാഹനം നിർത്താതെ പോയി. വാഹനത്തിനായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി എന്നും ഡൽഹി പോലീസ് അറിയിച്ചു.