X

എസ്ടിയു മോട്ടോർ തൊഴിലാളി ആർടിഒ ഓഫീസ്സ് മാർച്ച്

കണ്ണൂർ – വാഹന പെർമിറ്റിൽ പാർക്കിംഗ് സ്ഥലം നിശ്ചയിക്കുന്നതിന് കണ്ണൂർ ആർടിഎ എടുത്ത അശാസ്ത്രീയമായ തീരുമാനം പിൻവലിക്കുക, സംസ്ഥാനത്ത് വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ഡ്രൈവിംഗ് ലൈസൻസ് സർട്ടിഫിക്കറ്റും ഉടനടി ലഭ്യമാക്കുക, കേന്ദ്ര ഗവൺമെൻ്റ് കൊണ്ട് വരുന്ന ‘ഹിറ്റ് ആൻഡ് റൺ’ നിയമ വ്യവസ്ഥ പുന:പരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കണ്ണൂർ ജില്ലാ എസ്ടിയു മോട്ടോർ തൊഴിലാളി യൂണിയൻ ആർടിഒ ഓഫീസ്സിലേക്ക് മാർച്ചും ധർണ്ണയും നടത്തി.

എസ്ടിയു ദേശീയ വൈസ് പ്രസിഡൻ്റ് എം.എ കരീം മാർച്ച് ഉദ്ഘാടനം ചെയ്തു.സംസ്ഥാനത്ത് എവിടെയുമില്ലാത്ത അശാസ്ത്രീയമായ തീരുമാനമെടുത്ത് തൊഴിലാളികളെ ദ്രോഹിക്കുന്ന നടപടി പിൻവലിക്കണം.രാജ്യത്ത് ഉടനീളമുള്ള വ്യവസ്ഥകൾക്ക് വിരുദ്ധമായാണ് ഇത്തരം തീരുമാനങ്ങൾ കണ്ണൂരിൽ എടുക്കുന്നത്.

ഓട്ടോറിക്ഷ, ടാക്സി, ചരക്ക് വാഹനങ്ങൾ തുടങ്ങിയ എല്ലാ വിധ ഗതാഗത വാഹനങ്ങളിലെ പെർമിറ്റിൽ പാർക്കിംഗ് സ്ഥലം നിശ്ചയിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിയുടെ പാർക്കിംഗ് സർട്ടിഫിക്കറ്റ് വേണമെന്ന് കണ്ണൂർ ആർടിഎ പറയുമ്പോൾ തദ്ദേശ സ്ഥാപന അധികാരികൾ വിവിധ വകുപ്പുകളുടെ റോഡായതിനാൽ സർട്ടിഫിക്കറ്റ് നൽകാതിരിക്കുക.ഇത് മൂലം വാഹനം ഓടിച്ച് കഴിയുന്ന മോട്ടോർ തൊഴിലാളികളുടെ ഉപജീവനം മുട്ടിക്കുന്ന തീരുമാനമായിപ്പോയി എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.എ കരീം.

എസ്ടിയു മോട്ടോർ ഫെഡറേഷൻ ജില്ലാ പ്രസിഡൻ്റ് എപി ഇബ്രാഹിം അദ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എം.പി മുഹമ്മദലി, എസ്ടിയു ജില്ലാ ജനറൽ സെക്രട്ടറി അലിക്കുഞ്ഞി പന്നിയൂർ, സംസ്ഥാന പ്രവർത്തക സമിതി അംഗം പി അബ്ദുൽ ഷുക്കൂർ, എസ്ടിയു മോട്ടോർ ഫെഡറേഷൻ ജില്ലാ ജനറൽ സെക്രട്ടറി ഇ അബ്ദുൾ റാസിഖ്, ട്രഷറർ സി കെ മഹമൂദ് സംസാരിച്ചു.

ടിപി ഷിഹാബ് പൂവ്വം, ഇ സജീർ മാട്ടൂൽ, ടിപി അബ്ദുൽ കരീം വളപട്ടണം, കെ അഷ്റഫ് മുല്ല കണ്ണൂർ, കെ അഷ്റഫ് ഇരിട്ടി, കെ കുഞ്ഞഹമ്മദ് തളിപ്പറമ്പ് ,എംകെ ലത്തീഫ് തളിപ്പറമ്പ് , കെഎം റാഷിദ് കണ്ണാടിപ്പറമ്പ് ,എടി റഫീഖ് തലശ്ശേരി തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.

webdesk13: