നാദിയ (ബംഗാള്‍) : രാജ്യത്തിന്റെ പൊതു സമ്പത്ത് വിറ്റ് തുലക്കുന്ന കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ മേഖലകള്‍ തകര്‍ത്ത് തൊഴിലാളികളെ വഴിയാധാരമാക്കുകയാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിഗ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി.പ്രസ്താവിച്ചു. സ്വതന്ത്ര ട്രേഡ് യൂണിയന്‍ (എസ്.ടി.യു) പശ്ചിമ ബംഗാള്‍ സംസ്ഥാന കണ്‍വെന്‍ഷന്‍ നാദിയ കെ.എം. സിതിസാഹിബ് നഗറില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡണ്ട് അബു ഹുസൈന്‍ മുല്ല അദ്ധ്യക്ഷത വഹിച്ചു.
എസ്.ടി.യു ദേശീയ പ്രസിഡണ്ട് അഹമ്മദ് കുട്ടി ഉണ്ണിക്കുളം, ജനറല്‍ സെക്രട്ടറി ജാഫറുള്ള മുള്ള, സംസ്ഥആന പ്രസിഡണ്ട് അഡ്വ.എം.റഹ്മത്തുള്ള , മുസ്‌ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറി മുഹമ്മദ് കോയ, തമിഴ്‌നാട് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എം.അബൂബക്കര്‍, വൈസ് പ്രസിഡണ്ട് അഡ്വ.പി.എം.ഹനീഫ, സെക്രട്ടറിമാരായ കെ.പി.മുഹമ്മദ് അഷ്‌റഫ്, എ.സെയ്താലി, ദേശീയ സെക്രട്ടേറിയറ്റ് അംഗം അസീബുള്‍ അലി (ആസാം) പ്രസംഗിച്ചു. പശ്ചിമ ബംഗാള്‍ സംസ്ഥാന എസ്. ടി. യു ഭാരവാഹികളായി എം.ഡി. മുസ്തഫിസുറഹ്മാന്‍ (പ്രസിഡണ്ട്) എസ്.കെ.ഷാഹിദുല്‍ ബാരി (ജനറല്‍ സെക്രട്ടറി) അനീസുറഹ്മാന്‍ (ട്രഷറര്‍), അബു കാസിം, നസറുല്‍ ഇസ്‌ലാം, ജോഹക് അലി (വൈസ്) സൊനാലി മിസ്ത്രി, സമീറുല്‍ ഷേക്ക് (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.