X

സിറിയില്‍ വിമത മേഖലയില്‍ വ്യോമാക്രമണം ശക്തമാക്കി; കിഴക്കന്‍ ഗൂതയില്‍ 42 പേര്‍ കൊല്ലപ്പെട്ടു

ദമസ്‌കസ്: സിറിയിയിലെ രണ്ട് പ്രവിശ്യകളില്‍ നടന്ന ആക്രമണങ്ങളില്‍ 42 പേര്‍ കൊല്ലപ്പെട്ടു. ദമസ്‌കസ് സമീപ പ്രദേശമായ കിഴക്കന്‍ ഗൂതയിലായിരുന്നു വ്യോമാക്രമണം. അക്രമത്തില്‍ 100 പേര്‍ക്ക് പരിക്ക് പറ്റി.
ഏഴ് വര്‍ഷത്തിലെത്തിയ സിറിയന്‍ കലാപത്തിന് അറുതിയില്ല. ദിവസങ്ങളായി നടക്കുന്ന കലാപത്തില്‍ ആയിരങ്ങള്‍ നാട് വിട്ടു പോയി. ഉത്തര-ദക്ഷിണ സിറിയന്‍ പ്രദേശങ്ങളിലാണ് പോരാട്ടം രൂക്ഷമായത്. കഴിഞ്ഞ രണ്ട് ദിവസമായി ഭരണകൂട സൈന്യവും വിമതരും തമ്മില്‍ പോരാട്ടം കനക്കുകയാണ്.
കിഴക്കന്‍ ഗൂതയിലാണ് ദിവസങ്ങളായി ആക്രമണങ്ങള്‍ അരങ്ങേറുന്നത്. ഇന്നലെ റഷ്യന്‍ പോര്‍വിമാനങ്ങള്‍ വീണ്ടും ആക്രമണം അഴിച്ചു വിട്ടു. ഇന്നലെ നടത്തിയ വ്യോമാക്രമണത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടു. പോരാട്ടം രൂക്ഷമായതോടെ ഈ പ്രദേശത്തു നിന്നും ഒഴിഞ്ഞു പോയവരുടെ എണ്ണം 20,000 ആയി.
ഗൂതയ്ക്ക് പിന്നാലെ അഫ്രിനിലും പോരാട്ടം നടക്കുകയാണ്. തുര്‍ക്കിയാണ് ഈ മേഖലയില്‍ ആക്രമണം നടത്തുന്നത്. തുര്‍ക്കി സൈന്യം ഇന്നലെ നടത്തിയ ആക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു. അഫ്രിനിലെ വടക്കന്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ആക്രമണം. 30,000 പേരാണ് ഈ പ്രദേശത്തു നിന്ന് ഒഴിഞ്ഞു പോയത്.
കഴിഞ്ഞ ഏഴ് വര്‍ഷമായി തുടരുന്ന പോരാട്ടത്തില്‍ 12 മില്യണ്‍ ജനങ്ങള്‍ക്ക് അവരുടെ വീടുകള്‍ നഷ്ടമായി. നാല് ലക്ഷം പേര്‍ പോരാട്ടത്തിലും യുദ്ധത്തിലും കൊല്ലപ്പെട്ടതായാണ് കണക്കുകള്‍ സൂചിപ്പിക്കന്നത്. 2011 മാര്‍ച്ച് മുതലാണ് ബാഷര്‍ അല്‍ അസാദ് സര്‍ക്കാരിനെതിരെ വിമതര്‍ പോരാട്ടം തുടങ്ങിയത്.
കിഴക്കന്‍ ഗൂതയില്‍ ആക്രമണത്തില്‍ ഒട്ടേറെ പേര്‍ കൊല്ലപ്പെട്ടതായി സിറിയന്‍ഡ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ആണ് വ്യക്തമാക്കിയത്. ആഹാരവും വെള്ളവും കിട്ടാതെ പലരും വലയുകയാണെന്നും ഒട്ടേറെ പേര്‍ നാട് വിട്ട് പോയതായും സംഘടന വ്യക്തമാക്കി.

chandrika: