തൃശൂര്‍: 18 ന് മോട്ടോ ര്‍ വാഹന പണിമുടക്കിന് ആഹ്വാനം. ഗതാഗത വകുപ്പ് നടപ്പാക്കുന്ന തൊഴിലാളി വിരുദ്ധനയങ്ങള്‍ അവസാനിപ്പിക്കണമന്നാവശ്യപ്പെട്ടാണ് സംസ്ഥാന വ്യാപകമായി മോട്ടാര്‍ വാഹന പണിമുടക്ക് സംഘടിപ്പിക്കാന്‍ തൃശൂരില്‍ ചേര്‍ന്ന മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതി യോഗം തീരുമാനിച്ചത്.
വാഹനങ്ങളില്‍ ജിപിഎസ് സംവിധാനം കൂടിയാലോചനകളില്ലാതെ ഘടിപ്പിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക് പണിമുടക്കില്‍ ബസ്, ഓട്ടോ, ലോറി, ടാക്‌സി വാഹനങ്ങളും പങ്കെടുക്കും. ജിപിഎസ് വാഹനങ്ങള്‍ ഫിറ്റ്-നസ് ടെസ്റ്റിന് വിധേയമാക്കുന്നില്ലെന്ന് മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതി ചൂണ്ടിക്കാട്ടി.
ടാക്-സികള്‍ക്കും ചെറുകിട വാഹനങ്ങള്‍ക്കും പതിനഞ്ച് വര്‍ഷത്തെ ടാകസ് ഒരുമിച്ച് അടയ്ക്കണമെന്ന തീരുമാനവും മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതി ചൂണ്ടിക്കാട്ടി. തൃശൂരില്‍ നടന്ന യോഗത്തില്‍ മനോജ് ഗോപി, പി.ജെ സെബാസ്റ്റ്യന്‍, ആന്റോ ഫ്രാന്‍സിസ്, കെ.വി ഹരിദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
- 6 years ago
web desk 1