X
    Categories: indiaNews

സമരം ഒരു മാസത്തിലേക്ക്; കടുപ്പിക്കാന്‍ ഗുസ്തി താരങ്ങള്‍

ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ പ്രസിഡണ്ട് ബ്രിജ് ഭൂഷണ്‍ ശരണ്‍ അടക്കമുള്ളവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ജന്ദര്‍ മന്തറില്‍ ഗുസ്തി താരങ്ങള്‍ ആരംഭിച്ച സമരം ഒരു മാസത്തിലേക്ക് കടക്കുന്നു. സമരം തുടങ്ങിയിട്ട് ഇന്നേക്ക് 29 ദിവസമായിട്ടും താരങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ സര്‍ക്കാറിന്റെയോ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റേയോ ഭാഗത്തുനിന്ന് യാതൊരു അനുകൂല നടപടിയുമുണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ സമരം കടുപ്പിക്കാനൊരുങ്ങുകയാണ് താരങ്ങള്‍.

നീതി ലഭിക്കാതെ പിന്മാറില്ലെന്ന് ഒളിമ്പിക് മെഡല്‍ ജേതാവ് സാക്ഷി മാലിക് ആവര്‍ത്തിച്ചു. ബ്രിജ് ഭൂഷെന സംരക്ഷിക്കാനുള്ള നീക്കമാണ് ഡല്‍ഹി പൊലീസ് നടത്തുന്നതെന്നും ഇന്ന് മുതല്‍ സമരം കടുപ്പിക്കുമെന്നും സാക്ഷി മാലിക് പറഞ്ഞു. തുടര്‍സമര നടപടികള്‍ ഖാപ് പഞ്ചായത്ത് കൂടി തീരുമാനിക്കും. ബിജെപിയുടെ വനിതാ നേതാക്കളെ സമീപിച്ചിട്ടും പ്രതികരണം ഉണ്ടായില്ലെന്നും സാക്ഷി മാലിക് പറഞ്ഞു.

webdesk11: