സെക്രട്ടറിയേറ്റില്‍ വീഡിയോ,ഫോട്ടോ ചിത്രീകരണത്തിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. യാത്രയയപ്പ് ചടങ്ങിനിടെ സെക്രട്ടേറിയറ്റ് ജീവനക്കാരിയുടെ മകള്‍ വ്ളോഗ് ചിത്രീകരിച്ചുവെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് പുതിയ സര്‍ക്കുലര്‍. ആഘോഷ വേളകളിലും ചിത്രീകരണം പാടില്ല. സുരക്ഷ നിര്‍ദ്ദേശം ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകും.
സെക്രട്ടറിയേറ്റ് സുരക്ഷ മേഖലയായി പ്രഖ്യാപിച്ചിരുന്നു. അതോടെ സനിമ സീരിയല്‍ ചിത്രീകരണമടക്കം നിരോധിക്കുകയും ചെയ്തു. യാത്രയയപ്പ് ലഭിച്ച ജീവനക്കാരിയുടെ മകള്‍ വീഡിയോ ചിത്രീകരിച്ചത് വലിയ വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ആഭ്യന്തര വകുപ്പ് നിര്‍ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര സെക്രട്ടറിയുടെ പുതിയ ഉത്തരവ്.
ഈ ഉത്തരവ് പ്രകാരം നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരും. സെക്യൂരിറ്റി ജീവനക്കാരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. അനുസരിക്കാതിരുന്നാല്‍ നിയമനടപടികള്‍ നേരിടേണ്ടി വരും. ഈ നിര്‍ദേശങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് സെക്രട്ടറിയേറ്റ് പരിസരത്ത് ബോര്‍ഡുകള്‍ സ്ഥാപിക്കാനും ഉത്തരവുണ്ട്.