ആലുവയില്‍ ഇരുപത്തിമൂന്നുകാരിയായ നിയമവിദ്യാര്‍ത്ഥി ആത്മഹത്യചെയ്തസംഭവത്തില്‍ പൊലീസിന്റെയും ആഭ്യന്തരവകുപ്പിന്റെയും ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ വീഴ്ചയാണെന്നാണ് സംഭവത്തിന്റെ ഗതിവിഗതികള്‍ തെളിയിക്കുന്നത്്. എടയപ്പുറം കക്കാട്ടില്‍ ദില്‍ഷാദിന്റെ മകള്‍ മോഫിയ പര്‍വീണാണ് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും പൊലീസിന്റെയും ശാരീരികവും മാനസികവുമായ പീഡനത്തിനിരയായി ചൊവ്വാഴ്ച കടുംകൈചെയ്തത്. സംഭവത്തില്‍നടന്നത് പൊലീസുംഭരണകൂടവും പൗരനെതിരെ നടത്തിയ കൊടിയദ്രോഹമാണെന്നതില്‍ തര്‍ക്കമില്ല. ഒരുവനിത തനിക്കെതിരെനടന്ന പീഡനത്തിനെതിരെ പൊലീസ്‌സ്റ്റേഷനിലും വനിതാകമ്മീഷനിലും നിരന്തരം പരാതിപ്പെട്ടിട്ടും അതില്‍ സത്വരവും നീതിപൂര്‍വകവുമായ നടപടി സ്വീകരിക്കുന്നതിനുപകരം ഈസംവിധാനങ്ങളെല്ലാം ചേര്‍ന്ന് അവള്‍ക്കെതിരെ ക്രൂരമായി നിലയുറപ്പിക്കുന്ന കാഴ്ചയാണ് കാണാനായിരിക്കുന്നത്. മോഫിയയുടെ ആത്മഹത്യാകുറിപ്പില്‍ രേഖപ്പെടുത്തിയതുപ്രകാരം ആലുവ ഈസ്റ്റ ്‌പൊലീസ്‌സ്റ്റേഷനിലെ സി.ഐ സി.എല്‍. സുധീറിനെതിരെ സ്ഥലംമാറ്റനടപടിയെടുക്കാന്‍ വൈകിയാണെങ്കിലും സര്‍ക്കാര്‍തയ്യാറായത് സ്വാഗതാര്‍ഹമാണെങ്കിലും ഇദ്ദേഹത്തിനെതിരെ ആത്മഹത്യാപ്രേരണക്കെതിരെ കേസെടുക്കുന്നതിലും സസ്‌പെന്‍ഡ്‌ചെയ്യുന്നതിലും ആഭ്യന്തരവകുപ്പ് മടിച്ചുനില്‍ക്കുകയാണ്.
സ്ത്രീപീഡനത്തിന്റെയും സ്ത്രീധനപീഡനത്തിന്റെയുമൊക്കെ ഒട്ടനവധി സംഭവങ്ങളാണ ്‌കേരളത്തിലിപ്പോള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. കൊല്ലംജില്ലയില്‍ സ്ത്രീപീഡനത്തെതുടര്‍ന്ന ്‌രണ്ടുയുവതികളാണ് അടുത്തിടെ ആത്മഹത്യചെയ്തത്. എന്നിട്ടുപോലും ഇത്തരത്തിലൊരു പരാതി വന്നാലുടന്‍ നടപടിയെടുക്കാനോ വാദികളായ സ്ത്രീകളെ സംരക്ഷിക്കുന്നതിനോ ഒന്ന് സാന്ത്വനിപ്പിക്കുന്നതിനോ പോലും പൊലീസ്‌സേനയിലെ ചിലര്‍ തയ്യാറായില്ല. ഭര്‍തൃവീട്ടുകാര്‍ക്ക് അനുകൂലമായും വാദിയായ യുവതിക്കെതിരെയുമാണ ്‌സ്റ്റേഷന്റെ ഔദ്യോഗികചുമതലയുള്ള സി.ഐ നിലകൊണ്ടത്. മധ്യസ്ഥതക്ക് താല്‍പര്യമില്ലെന്ന ്‌മോഫിയ അറിയിച്ചിട്ടും എന്തുകൊണ്ട് യുവതിയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു? മോഫിയയുടെ പിതാവിനോട് സി.ഐ അമാന്യമായി സംസാരിച്ചുവെന്ന് പറയുമ്പോള്‍ അദ്ദേഹം ആജോലിക്ക് ചേരില്ലെന്ന് ഊഹിക്കാവുന്നതേയുളളൂ. ഇദ്ദേഹത്തെക്കുറിച്ച് മുമ്പ് കൊല്ലം ഉത്ര കൊലക്കേസിലുള്‍പ്പെടെ നിരവധിപരാതികളാണ ്‌നിലവിലുള്ളത്്. ആലുവയില്‍തന്നെ സമാനമായ പരാതിയുമായിചെന്ന മറ്റൊരുയുവതിയെ ‘എടീ’ എന്ന ് വിളിച്ചാക്ഷേപിച്ചതായും പരാതിയുണ്ട്. അഞ്ചലില്‍ വൃദ്ധദമ്പതികളുടെ മൃതശരീരങ്ങള്‍ ഇന്‍ക്വസ്റ്റിനായി തന്റെ വസതിയിലേക്ക് എത്തിച്ച സംഭവത്തിലും പ്രതിയാണീ ഉദ്യോഗസ്ഥന്‍. പണംകിട്ടിയാല്‍ ഇദ്ദേഹം എന്തുംചെയ്യുമെന്നാണ് പരാതികളില്‍നിന്ന് വ്യക്തമാകുന്നത്. അത്തരത്തിലൊരു ഉദ്യോഗസ്ഥനെ ആലുവ റൂറല്‍പൊലീസ്‌സൂപ്രണ്ടിന ്കീഴിലുള്ള പ്രധാനപ്പെട്ട സ്റ്റേഷനിലേക്ക് സ്ഥലംമാറ്റിയതില്‍ എന്താണ ്‌സര്‍ക്കാരിന്റെയും ഭരണകക്ഷിയുടെയും മനസ്സിലിരിപ്പെന്ന് ഊഹിക്കാവുന്നതാണ്. ശക്തമായപരാതിയുയര്‍ന്നിട്ടും ഇന്നലെ രാവിലെ പോലും സി.ഐ ജോലിക്ക് ഹാജരായി. ഇത്തരംകേസുകളില്‍ എത്രയുംപെട്ടെന്ന ്‌കേസ് രജിസ്റ്റര്‍ചെയ്ത് പ്രഥമവിവരറിപ്പോര്‍ട്ട് തയ്യാറാക്കേണ്ടതും പ്രതിയെ അറസ്റ്റ് ചെയ്യേണ്ടതാണെന്നുമിരിക്കെ എന്തുകൊണ്ട് സി.ഐ പ്രതികള്‍ക്കുവേണ്ടി പെരുമാറിയെന്നതിനുത്തരം കിട്ടിയേതീരൂ. ഭര്‍തൃവീട്ടുകാര്‍ക്കൊപ്പം സ്ഥലത്തെ ‘കുട്ടിസഖാവ’് സ്റ്റേഷനില്‍ മാധ്യസ്ഥ്യത്തിനായി എത്തിയെന്നതിനെക്കുറിച്ചും കൂടുതല്‍ അന്വേഷണംവേണം. പൊലീസിന് തന്നെയാണ് സേനയിലെ മുതിര്‍ന്ന ഒരുദ്യോഗസ്ഥനെതിരെ കേസെടുക്കേണ്ടതും നടപടിയെടുക്കേണ്ടതുമെന്നതിനാല്‍ സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിടുകയാണ ്‌വേണ്ടത്. സമരക്കാരെനേരിട്ട പൊലീസിന്റെ രീതിതെളിയിക്കുന്നത് ഇതാണ്. ഇതേദിവസംതന്നെയാണ ്‌കൊച്ചിയില്‍ ഗുണ്ടാആക്രമണത്തില്‍ യുവാവിന് ഗുരുതരപരിക്കേറ്റത്. തിരുവനന്തപുരം കണിയാപുരത്ത് യുവാവിനെ ക്രൂരമായി മര്‍ദിക്കുന്നതും അതില്‍ പൊലീസ് പക്ഷപാതപരമായി പെരുമാറിയതും ഇതേദിനം നാംകേട്ടു. ഏതാനുംദിവസംമുമ്പ് രണ്ട് സെലിബ്രിറ്റികളായ യുവതികള്‍ വാഹനാപകടത്തില്‍ മരിച്ചതിലുള്ള ദുരൂഹതയും തുടരുകയാണ്. ഇതെല്ലാം അനീതിയുടെ പക്ഷത്തുനില്‍ക്കുന്ന പൊലീസ്‌സേനയുടെയും പിണറായിസര്‍ക്കാരിന്റെയും വികൃതമുഖമാണ ്പ്രകടമാക്കുന്നത്.
സ്ത്രീകള്‍ക്കെതിരായി കേരളത്തില്‍ അടുത്തകാലത്തായി നടക്കുന്ന അക്രമങ്ങളിലും അനീതിയിലും എന്താണ ്‌സര്‍ക്കാരിന്റെ നിലപാടെന്ന ്‌വ്യക്തമാക്കുന്ന സംഭവം ഇന്നലെയാണ് തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി അനുപമയുടെ കാര്യത്തില്‍ ഉണ്ടായത്.സി.പി.എമ്മുകാരനായ പിതാവ് തട്ടിക്കൊണ്ടുപോയ സ്വന്തംകുഞ്ഞിനെ തിരികെകിട്ടാന്‍ ഒരുവര്‍ഷം നിയമ-സമരനടപടികള്‍സ്വീകരിക്കേണ്ടിവന്നു അവര്‍ക്ക്. സ്ത്രീകള്‍ക്കെതിരായ കേസുകളില്‍ കൃത്യവും സത്വരവുമായ നടപടികള്‍ സ്വീകരിക്കണമെന്ന് നിര്‍ഭയ കേസിന് ശേഷം സുപ്രീംകോടതിയുടെയും പാര്‍ലമെന്റ ്പാസാക്കിയ സ്ത്രീപീഡന നിയമത്തിന്റെയും വ്യക്തമായ നിര്‍ദേശങ്ങളുണ്ട്. എന്നിട്ടുപോലും കേരളത്തിലെ ഒരു പൊലീസ് ഉദ്യോഗസ്ഥന് അതൊന്നും മനസ്സിലായിട്ടില്ലെങ്കിലതിന് ഉത്തരവാദികള്‍ മോണ്‍സനെ പോലുള്ള തട്ടിപ്പുവീരന്മാരുടെ കാലുപിടിക്കുന്ന സേനയിലെ ഉദ്യോഗസ്ഥമേധാവികളാണ്. അതിനെ നിയന്ത്രിക്കേണ്ട അധികാരികളും അതേവഴിക്ക് നീങ്ങുമ്പോഴാണ് മോഫിയയേതു പോലുള്ള സംഭവങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കപ്പെടുന്നത്.