X

വല്ലച്ചിറയില്‍ 10 പേരെ കടിച്ച തെരുവുനായ വണ്ടിയിടിച്ചു ചത്തു; പോസ്റ്റ്‌മോര്‍ട്ടത്തില്‍ പേവിഷബാധ ഉണ്ടെന്ന് സ്ഥിരീകരിച്ചു

വല്ലച്ചിറ ഊരകം ഭാഗങ്ങളിലിറങ്ങി 10 ലധികം ആളുകളെ കടിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നായ വണ്ടിയിടിച്ച് ചത്തിരുന്നു. ശേഷം നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചത്.  കടിയേറ്റിട്ടുള്ളവർ ചികിത്സ തേടണമെന്ന് ചേർപ്പ് പഞ്ചായത്ത് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നായ കടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

അതേസമയം, സംസ്ഥാനത്ത് വിവിധയിടങ്ങളിലായി തെരുവുനായ ആക്രമണത്തിൽ നിരവധി ആളുകൾക്ക് പരിക്കേറ്റ വാർത്ത പുറത്തുവരികയാണ്.  കണ്ണൂർ പരിയാരം വായാട് വീട്ടമ്മയെ തെരുവ് നായ ആക്രമിച്ചു. പുതിയടത്ത് പ്രസന്നയുടെ കാലിനാണ്  തെരുവ് നായ കടിച്ചത്. ഇവരെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

webdesk13: