സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷമാകുന്നു. മലപ്പുറം പുത്തനങ്ങാടിയില്‍ തെരുവുനായയുടെ കടിയേറ്റ് കൈക്കുഞ്ഞിനടക്കം 7 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ മൂന്നു മാസം പ്രായമായ കുഞ്ഞിനെ എംഇഎസ് മെഡി. കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്മയുടെ തോളില്‍ കിടന്ന കുഞ്ഞിനാണ് കടിയേറ്റത്. പരിക്കേറ്റ മറ്റുള്ളവരെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
