തെരുവ് നായകള്‍ക്ക് ഭക്ഷണത്തിനുള്ള അവകാശവും പൗരന്മാര്‍ക്ക് അവയെ പോറ്റാനുള്ള അവകാശവുമുണ്ടെന്ന 2021ലെ ഡല്‍ഹി ഹൈക്കോടതി വിധി സ്‌റ്റേ ചെയ്ത മുന്‍ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി.
മാര്‍ച്ച് നാലിനാണ് ഹൈക്കോടതി വിധി സ്‌റ്റേ ചെയ്തത്. തുടര്‍ന്ന്, ഈ നടപടി തെരുവ്‌നായ് ശല്യം വര്‍ധിക്കാന്‍ കാരണമായേക്കാമെന്ന് ചൂണ്ടിക്കാട്ടി സന്നദ്ധസംഘടനയായ ഹ്യൂമെന്‍ ഫൗണ്ടേഷന്‍ ഫോര്‍ പീപ്പിള്‍ ആന്‍ഡ് അനിമല്‍സ് ഹര്‍ജി നല്‍കുകയായിരുന്നു. ജസ്റ്റിസുമാരായ ഉദയ് ഉമേഷ് ലളിത്, എസ്. രവീന്ദ്ര ഭട്ട്, സുധാംശു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് നടപടി.
രണ്ട് സ്വകാര്യ കക്ഷികള്‍ ഉള്‍പ്പെട്ട സിവില്‍ കേസിലാണ് ഹൈകോടതി വിധി പുറപ്പെടുവിച്ചതെന്നും സന്നദ്ധസംഘടനകള്‍ക്ക് തുടര്‍ന്നുള്ള നടപടികളില്‍ ഇടപെടാന്‍ അധികാരമില്ലെന്നും ബെഞ്ച് വ്യക്തമാക്കി. വിഷയത്തില്‍ ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെയും ഡല്‍ഹി സര്‍ക്കാറിന്റെയും വിശീദകരണം കോടതി തേടിയിരുന്നു.