തിരുവനന്തപുരം: സംസ്ഥാനത്തെ തെരുവുനായ്ക്കളെ പുനരധിവസിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം പൊലീസിന് തലവേദനയാകുന്നു. വിദഗ്ധ പരിശീലനത്തിലൂടെ കേസന്വേഷണത്തിനും സ്റ്റേഷന്‍ കാവലിനും നിയോഗിക്കാനായി നല്‍കിയ തെരുവുനായ്ക്കളെ വളര്‍ത്താനാകാത്തതാണ് പൊലീസിനു വെല്ലുവിളിയാകുന്നത്.
ഡിജിപി ലോക്‌നാഥ് ബെഹ്‌റ മുന്‍കൈയെടുത്താണ് അഞ്ചു പൊലീസ് സ്റ്റേഷനുകളിലേക്ക് തെരുവ്‌നായ്ക്കളെ നല്‍കിയത്. പാറശാല, പാലോട്, വിതുര, പൂവാര്‍, പള്ളിക്കല്‍ സ്റ്റേഷനുകളിലായിരുന്നു ആദ്യഘട്ടം എന്ന നിലക്ക് ഇത് നടപ്പിലാക്കിയത്. പദ്ധതി വിജയിച്ചാല്‍ സംസ്ഥാനത്ത് ഒന്നാകെ ഇത് നടപ്പാക്കുന്നതോടെ തെരുവുനായ ശല്യം ഒരു പരിധി വരെ ഇല്ലാതാക്കാന്‍ കഴിയുമെന്നായിരുന്നു ഡിജിപിയുടെ പ്രഖ്യാപനം. എന്നാല്‍ ഇത്തരം നായകളെ പരിചരിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളില്ലാതെ കുഴയുകയാണ് പൊലീസുകാര്‍.