X

തെരുവുനായ് ശല്യം: ബാലാവകാശ കമീഷനും സുപ്രീംകോടതിയില്‍

അപകടകാരികളായ തെരുവു നായ്ക്കളെ കൊല്ലാന്‍ അനുമതി തേടി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി.

സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരെ തെരുവ്‌നായ്ക്കളുടെ അക്രമം കൂടുന്നതായും അടിയന്തര നടപടി സ്വീകരിക്കാന്‍ സര്‍ക്കാറുകള്‍ക്കും തദ്ദേശസ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് കമ്മീഷന്‍ സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കേസില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയിരിക്കുന്നത്.

2019ല്‍ കേരളത്തില്‍ 5794 തെരുവു നായ ആക്രമണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2020ല്‍ ഇത് 3951 ആണ്. എന്നാല്‍ 2021ല്‍ കേസുകള്‍ 7927ഉം 2022ല്‍ 11,776ഉം ആയി ഉയര്‍ന്നെന്ന് കമ്മിഷന്‍ ചൂണ്ടിക്കാട്ടി. 2023 ജൂണ്‍ 19 വരെയുള്ള കണക്ക് അനുസരിച്ച് 6276 തെരുവു നായ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കണ്ണൂരില്‍ പതിനൊന്നുവയസ്സുകാരനായ നിഹാല്‍ തെരുവു നായ ആക്രമണത്തില്‍ മരിച്ചത് അപേക്ഷയില്‍ ചൂുണ്ടിക്കാട്ടിയിട്ടുണ്ട്.

 

 

webdesk14: