X

കണ്ടക്ടര്‍ക്ക് നായയുടെ കടിയേറ്റു, ബസ് സര്‍വീസ് മുടങ്ങി; പിഴ ഒഴിവാക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ്

കൊച്ചിയില്‍ ബസ് ജീവനക്കാരന് നായയുടെ കടിയേറ്റതിനെ തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിയ സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് ചുമത്തിയ പിഴ പിന്‍വലിക്കും. ബുധനാഴ്ച രാവിലെയാണ് അരൂര്‍-ചേര്‍ത്തല റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിലെ കണ്ടക്ടര്‍ വിഗ്നേഷിന് നായയുടെ കടിയേറ്റത്. സംഭവത്തില്‍ കണ്ടക്ടറുടെ ഇടതുകാലില്‍ വലിയ മുറിവുണ്ടായതിനാല്‍, ഡ്രൈവര്‍ ബസ് നേരെ ആശുപത്രിയിലേക്ക് വിട്ടു.

ഇതിനെതിരെയാണ് മോട്ടോര്‍ വാഹന വകുപ്പ് അനധികൃതമായി സര്‍വീസ് മുടക്കിയെന്ന് ആരോപിച്ച് 7500 രൂപ പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് ബസുടമ ചേര്‍ത്തല ജോയിന്റ് ആര്‍ടിഒ ഓഫീസിലെത്തി വിവരം അറിയിച്ചു. കാരണം ബോധ്യപ്പെട്ടതോടെ, പിഴ ചുമത്തിയ നടപടി പിന്‍വലിക്കുമെന്ന് ജോയിന്റ് ആര്‍ടിഒ ജെബി ചെറിയാന്‍ ബസുടമയ്ക്ക് ഉറപ്പു നല്‍കിയത്.

webdesk14: