പത്തനംതിട്ട ഇലന്തൂരില്‍ കഴിഞ്ഞ ദിവസം എട്ട് പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മാഞ്ഞാടി പക്ഷി രോഗ നിര്‍ണയ കേന്ദ്രത്തില്‍ നടത്തിയ പരിശോധനയിലാണ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചത്.
നായയെ ഇന്നലെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റവര്‍ നിലവില്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.