X

തെരുവ് നായ്ക്കളുടെ ആക്രമണം: കഴിഞ്ഞ വര്‍ഷം സാമ്പത്തിക സഹായമായി നല്‍കിയത് 2.30 കോടി രൂപ

തിരുവനന്തപുരം: തെരുവ് നായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നവര്‍ക്ക് ജസ്റ്റിസ് സിരി ജഗന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം 203 പേര്‍ക്ക് മാത്രമായി നല്‍കിയത് 2,30,24,574 രൂപയുടെ സാമ്പത്തിക സഹായം. ഈ വര്‍ഷം 31 പേര്‍ക്കായി 45.52ലക്ഷം രൂപയും സാമ്പത്തിക സഹായമായി നല്‍കിയിട്ടുണ്ടെന്ന് മന്ത്രി എം.ബി രാജേഷ് നിയമസഭയില്‍ പറഞ്ഞു.

ആബിദ് ഹുസൈന്‍ തങ്ങള്‍, ടി.വി ഇബ്രാഹിം, നജീബ് കാന്തപുരം, എന്‍.എ നെല്ലിക്കുന്ന് എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
തൃശ്ശൂര്‍ മുതല്‍ കോഴിക്കോട് വരെയുള്ള ഭാഗങ്ങള്‍ ദേശീയ ജലപാതയുടെ നിലവാരത്തിലേക്ക് ഉയര്‍ത്തിയെങ്കിലും പല ഭാഗങ്ങളും നിലവാരത്തിലേക്ക് ഉയര്‍ന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു.

സംസ്ഥാന ജലപാതയായ കോവളം മുതല്‍ കൊല്ലം വരെയും കോഴിക്കോട് മുതല്‍ ബേക്കല്‍ വരെയുള്‌ല ഭാഗങ്ങള്‍ ഗതാഗത യോഗ്യമാക്കുന്നതിന് രണ്ടാംഘട്ടത്തില്‍ വിഭാവനം ചെയ്ത പദ്ധതികളില്‍ ഏകദേശം 53 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്.

webdesk13: