കൊല്ലം നെടുമ്പനയില്‍ തെരുവ് നായ ആക്രമണം. മൂന്ന് വയസ്സുകാരിക്ക് പരിക്കേറ്റു. കുട്ടിയുടെ കാലിലും, നെഞ്ചിലുമാണ് കടിയേറ്റത്. മുത്തശ്ശനൊപ്പം നടന്ന് പോകുന്നതിനിടെയാണ് തെരുവ് നായ അക്രമിച്ചത്. കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ ഒന്‍പത് മണിക്കായിരുന്നു സംഭവം. നെടുമ്പന മേഖലയില്‍ തെരുവ് നായ ശല്യം രൂക്ഷമാണെന്ന പരാതി നാട്ടുകാര്‍ ഉന്നയിച്ചിരുന്നു. തെരുവ് നായ കുട്ടിയുടെ മേല്‍ ചാടിവീഴുകയും തുടര്‍ന്ന് കുട്ടി നിലത്തു വീഴുകയും ചെയ്തു. വീഴ്ചയില്‍ കുട്ടിയുടെ തലയ്ക്ക് പരിക്കേറ്റു. തുടര്‍ന്ന് കുട്ടിയുടെ മുത്തശ്ശനും നാട്ടുകാരും ചേര്‍ന്ന് തെരുവ് നായയെ ഓടിക്കുകയുമായിരുന്നു.