X

തെരുവ് പശുക്കള്‍ മാംസഭുക്കുകളായി മാറിയെന്ന് ബിജെപി മന്ത്രി

പനാജി: ഗോവയിലെ ബീച്ച് തീരങ്ങളിലും തെരുവുകളിലും അലയുന്ന പശുക്കള്‍ മാംസഭുക്കുകളായി മാറിയെന്ന് ഗോവയിലെ മാലിന്യ സംസ്‌കരണ മന്ത്രി മൈക്കിള്‍ ലോബോ. മുന്‍പ് സസ്യഭക്ഷണം മാത്രം കഴിച്ചിരുന്ന പശുക്കളെല്ലാം ഇപ്പോള്‍ മാംസം തേടി അലയുകയാണെന്നും മന്ത്രി പറഞ്ഞു. നാര്‍ത്ത് ഗോവയിലെ അര്‍പ്പോറ ഗ്രാമത്തില്‍ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

കടല്‍ത്തീര ഗ്രാമങ്ങളായ കാലന്‍ഗ്യൂട്ട്, കാന്‍ഡോലിം എന്നിവിടങ്ങളില്‍ വഴിതെറ്റിയ കന്നുകാലികള്‍ ‘മാംസാഹാരികളായി’ മാറി. തെരവ് മാലിന്യങ്ങളില്‍ നിന്നും ലഭിക്കുന്ന മാംസ അവശിഷ്ടങ്ങളും വറുത്ത മത്സ്യവുമൊക്കെയാണ് പശുക്കളുടെ പ്രിയപ്പെട്ട ഭക്ഷണം. ഇത്തരം പശുക്കള്‍ ഇപ്പോള്‍ സസ്യഭക്ഷണം കഴിക്കാന്‍ തയ്യാറായില്ല. ഇത്തരത്തില്‍ അലഞ്ഞുനടക്കുന്ന പശുക്കള്‍ റോഡില്‍ അപകടങ്ങള്‍ സൃഷ്ടിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്്്, മന്ത്രി പറഞ്ഞു.

എന്നാല്‍, മാംസഭുക്കുകളായി മാറിയ കന്നുകാലികളെ തിരികെ സസ്യഭുക്കുകളാക്കി മാറ്റിയെടുക്കാന്‍ മൃഗഡോക്ടര്‍മാരെ നിയോഗിച്ചതായും മന്ത്രി പറഞ്ഞു. കാലന്‍ഗ്യൂട്ട് ഭാഗത്ത് അലഞ്ഞു തിരിഞ്ഞു നടക്കുന്ന 76 പശുക്കളെ ചികിത്സക്കായി ഗോശാലയിലേയ്ക്ക് മാറ്റിപ്പാര്‍പ്പിച്ചതായും അഞ്ച് ദിവസത്തെ പഥ്യ ചികിത്സക്ക് ശേഷം മാത്രമേ ഇവയെ തിരിച്ച് സസ്യഭുക്കുകളാക്കുവാന്‍ സാധിക്കൂ എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

chandrika: