X
    Categories: tech

ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട 10 സ്മാര്‍ട് ഫോണുകള്‍

ലോകത്ത് ഇപ്പോള്‍ സ്മാര്‍ട്‌ഫോണ്‍ തരംഗമാണ്. ക്യാമറ, കമ്പ്യൂട്ടര്‍, ഫോണ്‍, ഇന്റര്‍നെറ്റ് തുടങ്ങി മനുഷ്യന്റെ ഡിജിറ്റല്‍ ആവശ്യങ്ങളെല്ലാം സ്മാര്‍ട്‌ഫോണ്‍ എന്ന ഒരൊറ്റ ഉപകരണത്തിലേക്ക് ചുരുങ്ങിയിരിക്കുന്നു. വ്യത്യസ്തവും ആകര്‍ഷകവുമായ നിരവധി സ്മാര്‍ട്‌ഫോണ്‍ മോഡലുകളാണ് ഒരോ ദിവസവും വിപണിയിലിറങ്ങുന്നത്.

2020ന്റെ രണ്ടാംപാദത്തില്‍ ആഗോളതലത്തില്‍ സ്മാര്‍ട്ഫോണുകളുടെ വില്‍പന 20.4ശതമാനം കുറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 29.47 കോടി സ്മാര്‍ട്ഫോണുകളാണ് ഈ കാലയളവില്‍ വിറ്റുപോയത്. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ 37.03 കോടിയായിരുന്നു വില്‍പന.

ഐഫോണ്‍ 11 ആണ് ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ഫോണ്‍. സാംസങ്ങിന്റെ ഗാലക്‌സി എ51 ആണ് രണ്ടാംസ്ഥാനത്തുള്ളത്. ഷവോമിയുടെ റെഡ്മി നോട്ട് 8, റെഡ്മി നോട്ട് 8 പ്രോ മോഡലുകള്‍ മൂന്നും നാലും സ്ഥാനത്തുണ്ട്. മറ്റു കമ്പനികളെ അപേക്ഷിച്ച് ആപ്പിള്‍ ഐഫോണ്‍ 11 വില്‍പനയില്‍ ബഹുദൂരം മുന്നിലാണ്.

ആഗോള കണ്‍സള്‍ട്ടന്‍സ് സ്ഥാപനമായ ഓംദിയയുടെ കണക്കുപ്രകാരം ലോകത്ത് ഏറ്റവുംകൂടുതല്‍ വിറ്റഴിക്കുന്ന ഫോണുകളില്‍ ആപ്പിളിന്റെ 5 മോഡലുകളും സാംസങ്ങിന്റെ ഒരുമോഡലും ഉള്‍പ്പെട്ടു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: