നസീര്‍ മണ്ണാഞ്ചേരി
ആലപ്പുഴ: കെ. സി വേണുഗോപാലിന്റെ വികസന തുടര്‍ച്ചക്ക് ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലത്തില്‍ യു.ഡി.എഫിനായി അഡ്വ. ഷാനിമോള്‍ ഉസ്മാന്‍ പോരാട്ടത്തിനിറങ്ങും. യു.ഡി.എഫിന്റെ കുത്തക മണ്ഡലങ്ങളായ മാവേലിക്കരക്ക് പുറമെ ആലപ്പുഴയിലും പരിചിതമുഖത്തെ തന്നെ അണിനിരത്താനായത് യു.ഡി.എഫ് ക്യാമ്പിലെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു.ആലപ്പുഴയില്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗവും മഹിളാ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷയുമായ അഡ്വ. ഷാനിമോള്‍ ഉസ്മാന്‍ സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ വലിയ ആവേശത്തിലാണ്. വിദ്യാര്‍ത്ഥി രാഷ്ട്രീയം മുതല്‍ ആലപ്പുഴയുടെ മണ്ണില്‍ വേരുറപ്പിച്ച ഷാനിമോള്‍ മണ്ഡലത്തില്‍ വലിയ സ്വാധീനമുള്ള വനിതാ നേതാവാണ്. യുഡിഎഫ് വോട്ടുകള്‍ക്കൊപ്പം വ്യക്തിവോട്ടുകളും ശേഖരിക്കാന്‍ ഷാനിമോളുടെ മണ്ഡലത്തിലെ ബന്ധങ്ങള്‍ സഹായകമാകും. ജില്ലാ പഞ്ചായത്തംഗം, ആലപ്പുഴ നഗരസഭാ ചെയര്‍പേഴ്‌സണ്‍ എന്നിങ്ങനെ വിവിധ പദവികള്‍ വഹിച്ചിട്ടുള്ള ഷാനിമോള്‍ ഉസ്മാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ മികച്ച പ്രാസംഗികയുമാണ്. കെ സി വേണുഗോപാലിന് പിന്‍ഗാമിയായിട്ടാണ് ഷാനിമോള്‍ മത്സരംഗത്ത് എത്തുന്നത്. കഴിഞ്ഞ പത്തുവര്‍ഷം മണ്ഡലത്തില്‍ കെ സി വേണുഗോപാല്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ യു ഡി എഫിന് ഗുണമാകുമെന്ന കാര്യത്തില്‍ സംശയമില്ല. ഷാനിമോള്‍ക്ക് ആലപ്പുഴ മണ്ഡലത്തിന്റെ അങ്ങോളമിങ്ങോളമുള്ള വ്യക്തി ബന്ധങ്ങളും തുണയാകും. ഷാനിമോള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രകടനങ്ങള്‍ നടത്തി. അരൂര്‍ എം എല്‍ എയായ എ എം ആരീഫ് ആണ് ആലപ്പുഴയിലെ ഇടത് സ്ഥാനാര്‍ത്ഥി. രണ്ട് മണ്ഡലങ്ങളഇലും യു ഡി എഫിന്റെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിനാല്‍ ഇനി പ്രചരണരംഗം സജീവമാകും.
Attachments area