തിരുവനന്തപുരം:സാധാരണക്കാരെ ഏറെ ആകര്‍ഷിച്ച കവിതകളും സിനിമാ ഗാനങ്ങളും രചിച്ച ജനകീയനായ കവിയെയാണ് അനില്‍ പനച്ചൂരാന്റെ നിര്യാണത്തിലൂടെ കേരളത്തിന് നഷ്ടമാവുന്നത്. ഗിരീഷ് പുത്തഞ്ചേരിക്ക് ശേഷം ഏറ്റവും ജനകീയമായ വരികള്‍ രചിച്ച ഗാനരചയിതാവായിരുന്നു അനില്‍ പനച്ചൂരാന്‍.
അറബിക്കഥയിലെ ചോരവീണ മണ്ണില്‍ നിന്നുയര്‍ന്നുവന്ന പൂമരം…എന്ന ഗാനം ഏതൊരു മലയാളിയുടെ നാവിന്‍ തുമ്പിലുള്ള വരികളായിരുന്നു. സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും മനുഷ്യജീവിതത്തിന്റെ അനിശ്ചിതത്വത്തിന്റെ സന്ദേശങ്ങള്‍ തന്റെ വരികളിലൂടെ അദ്ദേഹം പങ്കുവെച്ചു.
ഞായറാഴ്ച വൈകീട്ട് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. രാവിലെ കുഴഞ്ഞുവീണ അദ്ദേഹത്തെ മാവേലിക്കരയിലും കരുനാഗപ്പള്ളിയിലും ആശുപത്രിയില്‍ എത്തിച്ചു. പിന്നീടാണ് തിരുവനന്തപുരത്ത് എത്തിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം.