കൊച്ചി: യുവനടികളില്‍ ശ്രദ്ധേയയായ അനശ്വര രാജനെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന സൈബറാക്രമണം ആസൂത്രിതമെന്ന് സൂചന. പുതുതലമുറയില്‍ ഉറച്ച മതേതര രാഷ്ട്രീയ നിലപാടുകളുള്ള നടിയാണ് അനശ്വര രാജന്‍. പൗരത്വനിയമത്തിനെതിരെ പ്രക്ഷോഭം നടക്കുന്ന സമയത്ത് സമരം ചെയ്യുന്നവരുടെ വസ്ത്രം കണ്ടാല്‍ ആരാണ് സമരത്തിന് പിന്നിലെന്ന് തിരിച്ചറിയാമെന്ന് പ്രധാനമന്ത്രി പ്രസ്താവനയിറക്കിയപ്പോള്‍ അതിനെതിരെ അനശ്വര രംഗത്തത്ത് വന്നിരുന്നു. പര്‍ദ്ദ ധരിച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു വേഷം കൊണ്ട് തിരിച്ചറിയാന്‍ അന്വശ്വര പ്രധാനമന്ത്രിയെ വെല്ലുവിളിച്ചത്.
ഇപ്പോള്‍ അനശ്വരക്കെതിരെ നടക്കുന്ന സൈബറാക്രമണത്തിന് പിന്നില്‍ രാഷ്ട്രീയ പകപോക്കലാണെന്ന ആക്ഷേപം ഉയരുന്നുണ്ട്. പാര്‍വതി, റിമ കല്ലിങ്കല്‍ തുടങ്ങിയ യുവ നടിമാരുടെ വഴിയെ സംഘപരിവാര്‍ വിരുദ്ധ നിലപാട് ഉയര്‍ത്തിപ്പിടിക്കുന്ന അനശ്വരയെ ആസൂത്രിതമായി നിശബ്ദയാക്കുക എന്ന ലക്ഷ്യം സൈബറാക്രമണത്തിന് പിന്നിലുണ്ട് എന്നാണ് കരുതുന്നത്.
ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിന്റെ പേരിലാണ് അനശ്വരക്കെതിരെ ഇപ്പോള്‍ ആസൂത്രിതമായ ആക്രമണം നടക്കുന്നത്. എന്നാല്‍ തന്റെ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി നടി രംഗത്തെത്തിയിരുന്നു. ‘ഞാന്‍ എന്ത് ചെയ്യുന്നു എന്നതില്‍ നിങ്ങള്‍ വേവലാതിപ്പെടേണ്ട, ഞാന്‍ എന്ത് ചെയ്യുന്നു എന്നതില്‍ നിങ്ങള്‍ എന്തിനാണ് വേവലാതിപ്പെടുന്നത് എന്നതിനെക്കുറിച്ച് ചിന്തിക്കൂ’-ഇതായിരുന്നു വിമര്‍ശകര്‍ക്ക് അനശ്വരയുടെ മറുപടി.