X

നെല്ല് സംഭരണം; കടക്കാരാക്കി കര്‍ഷകര്‍ക്ക് നെല്ലിന്റെ വില നല്‍കുന്ന ഇടതു സര്‍ക്കാര്‍ നയം തിരുത്തണം : കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ

നെല്ല് സംഭരിച്ച് കൃത്യമായി പണം നല്‍കാതെ കര്‍ഷകരെ വട്ടം കറക്കുന്ന പ്രവണത 7 വര്‍ഷമായി തുടരുകയാണെന്നും ഒരു വര്‍ഷമായി കൂടുതല്‍ വഷളായിരിക്കുകയാണെന്നും സ്വതന്ത്ര കിസാന്‍ സംഘം പ്രസിഡന്റ് കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ പ്രസ്താവനയില്‍ പറഞ്ഞു. മന്ത്രിമാരുടെ വാക്കു കസര്‍ത്തല്ല കര്‍ഷകര്‍ക്ക് വേണ്ടത്. പ്രശ്‌നങ്ങളുടെ പരിഹാരമാണ്. ഒന്നാം വിളയില്‍ സംഭരിച്ച നെല്ലിന്റെ പണം രണ്ടാം വിളയിലെ നെല്ല് സംഭരിച്ചും നല്‍കാനാവാത്ത അവസ്ഥ ആദ്യ സംഭവമാണ്. കര്‍ഷകന്റെ വേദനകള്‍ കൂടുതല്‍ സങ്കീര്‍ണമായിരിക്കുകയാണ്.

കൊയ്തയുടനെ സംഭരിക്കാത്ത പ്രശ്‌നവും വൈകി സംഭരിച്ചാല്‍ തന്നെ പണത്തിന് മാസങ്ങളോളം കാത്തിരിക്കേണ്ടി വരുന്നതും കേരളത്തിലെ കര്‍ഷകരെ മാത്രം അലട്ടുന്ന പ്രശ്‌നമാണ്. കേരള ബാങ്ക് പരാജയപപെട്ടത് കൊണ്ടാണ് ബാങ്കുകളുടെ കണ്‍ േസൃര്‍ഷ്യത്തെ ഏല്‍പിച്ചത്. എന്നിട്ടും വഞ്ചി തിരുനക്കര തന്നെ എന്ന് പറഞ്ഞ പോലെ കര്‍ഷകരെ തന്നെ കടബാധ്യത ഏല്‍പിക്കുന്ന തരത്തിലാണ് സര്‍ക്കാര്‍ കളിക്കുന്നത്. സപ്ലൈക്കോക്കും ബാങ്കുകള്‍ക്കും സര്‍ക്കാര്‍ നല്‍കേണ്ട 1100 കോടി നല്‍കിയാല്‍ തന്നെ നിലവിലുള്ള പ്രതിസന്ധിക്ക് പരിഹാരമാകും. അതിന് സര്‍ക്കാര്‍ തയ്യാറാവണം. കര്‍ഷകരെ കടക്കാരാക്കി അവരുടെ നെല്ലിന്റെ വില കര്‍ഷകര്‍ക്ക് നല്‍കുന്ന വൃത്തികെട്ട നയം സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

webdesk13: