X

പരിശോധന ഫലവും ഫയലുകളും പൂഴ്ത്തി ഒത്താശ ചെയ്യുന്നു; ഭക്ഷ്യ സുരക്ഷാ ഓഫീസുകളിൽ അടിമുടി ക്രമക്കേടെന്ന് വിജിലൻസ്

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫീസുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകൾ. കഴിഞ്ഞ ദിവസം നടത്തിയ മിന്നൽ പരിശോധനയിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. 67 ഓഫീസുകളിൽ പരിശോധന നടത്തി. വിജിലൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

നിലവാരം കുറഞ്ഞ ഭക്ഷ്യ ഉല്പാദകരെ കണ്ടെത്തിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നും നടപടി ഒഴിവാക്കാൻ പരിശോധനാഫലവും ഫയലുകളും പൂഴത്തി ഒത്താശ ചെയ്യുന്നുവെന്ന് വിജിലൻസ് കണ്ടെത്തി. റാന്നി ഭക്ഷ്യ സുരക്ഷാ ഓഫീസിൽ വിജിലൻസ് പരിശോധനയ്‌ക്കെത്തിയപ്പോൾ ഓഫീസ് പ്രവർത്തിക്കുന്നില്ലെന്ന് വിജിലൻസ് കണ്ടെത്തി. തുടർനടപടികൾക്കായി വിശദമായ റിപ്പോർട്ട് നൽകാൻ വിജിലൻസ് നീക്കം.

ഹോട്ടൽ ഉടമകളിൽ നിന്നും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ഗൂഗിൾ പേ വഴി പണം സ്വീകരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. തൊടുപുഴ ഭക്ഷ്യ സുരക്ഷ സർക്കിൾ ഓഫീസുകളിലെ ഓഫീസ് അറ്റന്റന്റ്‌ ആണ് പണം വാങ്ങിയതായി കണ്ടെത്തിയത്. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ചെറുകിട ഹോട്ടലുകാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ പരിശീലനം ചില ജില്ലകളില്‍ വന്‍കിട ഹോട്ടലുകളിലെ ജീവനക്കാര്‍ക്കും സൗജന്യമായി നല്‍കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

webdesk14: