മലപ്പുറം: യു പി യിലെ ‘ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നിര്‍ത്തുക’ മുസ്ലിം ലീഗ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന നൈറ്റ് മാര്‍ച്ച് സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ പി ഉബൈദുള്ള എം.എല്‍.എ ഉത്ഘാടനം ചെയ്തു. മലപ്പുറം മണ്ഡലം മുസ് ലിം ലീഗ് പ്രസിഡന്റ് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
ഉത്തരേന്ത്യയില്‍ ആള്‍ക്കൂട്ടകൊലകള്‍ക്ക് നേതൃത്വം നല്‍കുന്ന സംഘ് പരിവാരങ്ങള്‍ അവരുടെ ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങളും ആള്‍ക്കൂട്ടക്കൊലകളും അവസാനിപിക്കണമെന്ന് സമര പ്രഖ്യാപനകണ്‍വെന്‍ഷന്‍ ഉത്ഘട്ടനം ചെയ്ത പി ഉബൈദുള്ള എം എല്‍ എ പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ക്ക് എതിരായി നടത്തുന്ന ഈ നൈറ്റ് മാര്‍ച്ചില്‍ ജനാധിപത്യ വിശ്വാസികള്‍ എല്ലാവരും പങ്കെടുക്കണമെന്നും ഉബൈദുള്ള പറഞ്ഞു.
കണ്‍വെന്‍ഷനില്‍ മണ്ഡലം മുസ് ലിം ലീഗ് ജനറല്‍ സെക്രട്ടറി പി. എ സലാം മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായ കെ വി മുഹമ്മദലി എം പി മുഹമ്മദ് വി മുഹമ്മദ് കുട്ടി ബംഗാളത്ത് ബാബു മാസ്റ്റര്‍ ഹാരിസ് ആമിയന്‍ കുഞ്ഞി മുഹമ്മദ് മോങ്ങം എ എം അബൂബക്കര്‍ എം സി കബീര്‍ അഡ്വ എന്‍ കെ മജീദ് അഡ്വ കാരാട്ട് അബ്ദുറഹിമാന്‍ പ്രസംഗിച്ചു.
എന്‍ കുഞ്ഞീതു ബാവ മുണ്ടു പറമ്പ വി പി അബൂബക്കര്‍ മന്നയില്‍ അബൂബക്കര്‍ കെ ടി ഹംസ വി മുസ്തഫ വിവി നാസര്‍ നീലന്‍ കോഡൂര്‍ സിദ്ദീഖ് മാസ്റ്റര്‍ ഇസ്മയില്‍ മാസ്റ്റര്‍ പിടി അബ്ബാസ് വി പി മൊയ്തീന്‍ കുട്ടി സി കെ മോങ്ങം കെ മന്‍സൂര്‍ എപി ഉമ്മര്‍ ഫാരിസ് പൂക്കോട്ടൂര്‍ റസാഖ് പാറക്കല്‍ ഷരീഫ് ആനക്കയം കെ എന്‍ ഷാനവാസ് അഡ്വ ജസീല്‍ പറമ്പന്‍ അഷ്‌റഫ് പറച്ചോടന്‍ മുഹമ്മദ് എന്ന കുഞ്ഞുട്ടി റസാഖ് പാറക്കല്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.