X
    Categories: indiaNews

ബസ് സ്റ്റോപ്പില്‍ നിര്‍ത്താത്തതിന് ബസിനു നേരെ കല്ലെറിഞ്ഞു; യുവതിയ്ക്ക് 5000 രൂപ പിഴ

സ്റ്റോപ്പില്‍ നിര്‍ത്താതെ പോയ ബസ്സിന് കല്ലെറിഞ്ഞ യുവതിക്ക് 5000 രൂപ പിഴ. കൊപ്പല്‍ ജില്ലയിലെ ലക്ഷ്മിക്കെതിരെയാണ് പൊലീസ് പിഴ ചുമത്തിയത്. ഹുലിഗമ്മ ക്ഷേത്രദര്‍ശനത്തിന് പോയ യുവതി മണിക്കൂറോളം കാത്തിരുന്നിട്ടും ബസ് സ്റ്റോപ്പില്‍ നിര്‍ത്താത്തതിനെ തുടര്‍ന്നാണ് യുവതി കല്ലെറിഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി.

കോപ്പല്‍-ഹോസപേട്ട നോണ്‍-സ്റ്റോപ്പ് ബസിന് നേരെയാണ് ലക്ഷ്മി കല്ലെറിഞ്ഞത്. യുവതിയുടെ കല്ലേറില്‍ ബസിന് കേടുപാടുകള്‍ സംഭവിച്ചു. കല്ലേറില്‍ ബസ് നിര്‍ത്തി യുവതിയെ കയറ്റിയെങ്കിലും ബസ് നേരെ പോയത് പൊലീസ് സ്റ്റേഷനിലേക്കാണ്. ശേഷം മാപ്പ് പറഞ്ഞ യുവതി 5000 രൂപ പിഴ അടക്കുകയും ചെയ്തു. ശേഷം ഇതേ ബസ്സില്‍ ഗ്രാമത്തിലേക്ക് യാത്രയായി.

നോണ്‍ സ്റ്റോപ്പ് ബസ് ആയതിനാലാണ് നിര്‍ത്താതെ പോയത് എന്നാണ് ഡ്രൈവറുടെ വാദം.

webdesk11: