കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ വീണ്ടും കല്ലേറ്. വൈകിട്ട് എട്ടുമണിയോടെ ചോറ്റാനിക്കര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കൂരിക്കാട് വെച്ചാണ് സംഭവം. ട്രെയിനിന്റെ ചില്ല് പൊട്ടിയിട്ടുണ്ട്.
കല്ലേറ് ഉണ്ടായ ഉടനെ യാത്രക്കാരന്‍ ടിടിആറിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസും ആര്‍പിഎഫും തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. വിജനമായ സ്ഥലത്ത് വെച്ചാണ് കല്ലേറ് ഉണ്ടായത്. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഇതിനു മുന്‍പും വന്ദേ ഭാരതിന് നേരെ കല്ലേറുണ്ടായിട്ടുണ്ട്.