ചെറുവത്തൂര്‍: സ്‌കൂളില്‍ ഉച്ചഭക്ഷണത്തിനായി വിതരണം ചെയ്ത അരി നിലവാരമില്ലാത്തതെന്ന് പരാതി. കഴിഞ്ഞ മൂന്ന് മാസങ്ങള്‍ക്കിടെ വിതരണം ചെയ്ത അരിയാണ് ഭക്ഷ്യയോഗ്യമല്ലാത്തതായി കണ്ടെത്തിയത്. വിതരണം ചെയ്ത അരിയില്‍ കല്ലും മണ്ണും എലിക്കാട്ടവുമായിരുന്നു. മാവേലി സ്‌റ്റോറുകള്‍ വഴിയാണ് എഫ്.സി.ഐ വിദ്യാലയങ്ങള്‍ക്ക് കേടായ അരി വിതരണം ചെയ്തത്.
കാണാന്‍ നല്ല അരിപോലും വേവിക്കുമ്പോള്‍ ചീത്തയാകുന്നതായി സ്‌കൂള്‍ അധികൃതര്‍ പറയുന്നു. ഗുണമേന്മയുള്ള അരി നല്‍കാന്‍ എഫ്.സി.ഐ അധികാരികള്‍ തയ്യാറാവണമെന്നാണ് വിദ്യാലയ അധികൃതരും രക്ഷിതാക്കളും ആവശ്യപ്പെട്ടു.
സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷത്തിനുള്ള തുക, പാചകക്കൂലി എന്നിവ കൃത്യമായി ലഭ്യമാകാത്തതും പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്. കിട്ടിയ അരി ഭക്ഷ്യയോഗ്യമാക്കാന്‍ പാചക തൊഴിലാളികളും നന്നേ കഷ്ടപ്പെടുകയാണ്.