വയനാട് നെന്മേനിയില്‍ ജുമാ മസ്ജിദിന് നേരെ കല്ലേറ്

വയനാട് നേന്മേനി കൊഴുവണ ജുമാമസ്ജിദിന് നേരെ കല്ലേറ്. ഇന്നലെ രാത്രിയാണ് പള്ളിക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ അതിക്രമമുണ്ടായത്. മസ്ജിദ് പുറത്തുനിന്ന് പൂട്ടിയ അക്രമികള്‍ പുറത്തെ ചെടികളും നശിപ്പിച്ചു.

സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് നടക്കുന്നതെന്ന് മഹല്ല് ഭാരവാഹികള്‍ പറഞ്ഞു. അക്രമികളെ എത്രയും പെട്ടെന്ന് പിടികൂടണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. അതിക്രമത്തിനെതിരെ മഹല്ല് കമ്മിറ്റി നൂല്‍പ്പുഴ പൊലീസില്‍ പരാതി നല്‍കി.

webdesk13:
whatsapp
line