X

സ്റ്റോക്ക്‌സിന്റെ പറക്കും ക്യാച്ച്; അവിശ്വസനീയതയോടെ കോഹ്ലി

രണ്ടാം ടെസ്റ്റിന്റെ നാലാം ദിനം ഇംഗ്ലണ്ടിന്റെ തിരിച്ചുവരവ്. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യക്കെതിരെ 200 റണ്‍സ് ലീഡ് വഴങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയെ അതിവേഗം എറിഞ്ഞിട്ടു. ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 184/9 എന്ന നിലയിലാണ് ഇന്ത്യ. ജയന്ത് യാദവ് (14), മുഹമ്മദ് ഷമി(13) എന്നിവരാണ് ക്രീസില്‍.

രണ്ട് ദിവസം ശേഷിക്കെ ഇന്ത്യക്കിപ്പോള്‍ 366 റണ്‍സ് ലീഡായി. 100/3 എന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് തുടങ്ങിയ ഇന്ത്യയെ സ്പിന്നര്‍ ആദില്‍ റഷീദും സ്റ്റ്യുവര്‍ട്ട് ബ്രോഡും ചേര്‍ന്നാണ് വരിഞ്ഞുകെട്ടിയത്. അജിങ്ക്യ രഹാനെയുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. 26 റണ്‍സെടുത്ത രഹാനെയെ ബ്രോഡ് ക്യാപ്റ്റന്‍ കുക്കിന്റെ കൈകളിലെത്തിച്ചു.

ആദ്യ ഇന്നിങ്‌സില്‍ തിളങ്ങിയ അശ്വിനും കൂടുതല്‍ നേരം പിടിച്ചു നില്‍ക്കാനായില്ല. ബ്രോഡിന്റെ തന്നെ പന്തില്‍ ബെയ്‌സ്റ്റോക്ക് ക്യാച്ച് നല്‍കി അശ്വിനും(7) മടങ്ങി. സാഹ(2), ജഡേജ (14), കോഹ്ലി (81), ഉമേഷ് യാദവ് (0) എന്നിവരെ മടക്കിയ റഷീദ് പിച്ച് സ്പിന്നര്‍മാര്‍ക്കനുകൂലമാകുന്നതിന്റെ സൂചനകള്‍ നല്‍കി.

ചെറുത്തു നിന്ന കോഹ്ലിയെ പുറത്താക്കാന്‍ ബെന്‍ സ്റ്റോക്ക്‌സെടുത്ത ക്യാച്ച് അതിമനോഹരമായിരുന്നു. റഷീദിനെ ഓഫ് സൈഡിലേക്ക് കട്ട് ചെയ്യാനുള്ള കോഹ്ലിയുടെ ശ്രമം പിഴച്ചപ്പോള്‍ പറന്ന് പന്ത് പിടിക്കുകയായിരുന്നു സ്റ്റോക്ക്‌സ്.

ക്യാച്ച് കാണാം:

chandrika: