X

പന്തില്‍ കൃത്രിമം: സ്റ്റീവ് സ്മിത്തിന് ഐ.സി.സി വിലക്ക്

കെപ്ടൗണ്‍: പന്തില്‍ കൃത്രിമം കാട്ടിയെന്ന വിവാദത്തെ തുടര്‍ന്ന് രാജിവെച്ച ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെതിരെ ഐ.സി.സി അച്ചടക്ക നടപടി സ്വീകരിച്ചു. ഒരു മല്‍സരത്തില്‍ വിലക്കും മാച്ച് ഫീയുടെ 100 ശതമാനം പിഴയുമാണ് ഐ.സി.സി ചുമത്തിയത്. ഐ.സി.സി അച്ചടക്ക നിയമത്തിലെ ആര്‍ട്ടിക്കിള്‍ 2.2.1 പ്രകാരമാണ് ശിക്ഷയെന്ന് ഐ.സി.സി ചീഫ് എക്‌സിക്യൂട്ടീവ് ഡേവിഡ് റിച്ചാര്‍ഡ്‌സണ്‍ അറിയിച്ചു.

പന്തില്‍ കൃത്രിമം കാണിച്ച ബാന്‍ക്രോഫ്റ്റിന് മാച്ച് ഫീയുടെ 75 ശതമാനം പിഴയും മൂന്ന് ഡീ മെരിറ്റ് പോയിന്റും ഐ.സി.സി ചുമത്തിയിട്ടുണ്ട്. വിവാദത്തെ തുടര്‍ന്ന് ഓസീസ് വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും രാജിവെച്ചിരുന്നു.

പന്തില്‍ കൃത്രിമം കാട്ടിയതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ താരത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. രാജ്യത്തിന് അപമാനമുണ്ടാക്കിയ സംഭവത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് സ്മിത്ത് രാജിവെച്ചത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: