വയനാട്ടിലെ വന്യജീവി ആക്രമണം തടയാന്‍ നടപടി സ്വീകരിക്കണം; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രിയങ്ക ഗാന്ധി

വയനാട്ടിലെ വന്യജീവി ആക്രമണം തടയുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് വയനാട് എംപി പ്രിയങ്ക ഗാന്ധി. ഫോര്‍റസ്റ്റ് വാച്ചര്‍മാര്‍ക്ക് മെച്ചപെട്ട വേതനവും, ആര്‍ആര്‍ടി വാഹങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്നും, വന്യജീവി ആക്രമണത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരവും,സ്ഥിര ജോലിയും നല്‍കണമെന്ന് കത്തില്‍ പറയുന്നു.

ജനവാസ കേന്ദ്രങ്ങളിലെ സംരക്ഷണത്തിന് ആവശ്യമായ ഫണ്ട് പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് ലഭ്യമാകുന്നില്ല. ഇതിന്റെ ഉത്തരവാദിത്തം കേന്ദ്രത്തിനാണെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ടിനും വലിയ രീതിയില്‍ കാലതാമസം ഉണ്ടാകുന്നുവെന്നും പ്രിയങ്ക കത്തില്‍ പറയുന്നു. വന്യജീവി മനുഷ്യ സംഘര്‍ഷത്തില്‍ മരിച്ചവരുടെ പേരുവിവരങ്ങളും ഇവരുടെ കുടുംബങ്ങള്‍ക്ക് സ്ഥിര ജോലിയും, നഷ്ടപരിഹാരവും നല്‍കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.

തെര്‍മല്‍ ട്രോളുകള്‍, സിസിടിവി ക്യാമറകള്‍ അടക്കമുള്ള കാര്യങ്ങള്‍ക്ക് പണം ആവശ്യമാണ്, ഫോര്‍റസ്റ്റ് വാച്ചര്‍മാര്‍ക്ക് മെച്ചപെട്ട വേതനവും സൗകര്യവും വേണം, ആര്‍ആര്‍ടി വാഹങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്നും പ്രിയങ്ക കത്തില്‍ ചൂണ്ടിക്കാട്ടി. കിടങ്ങുകള്‍ നിര്‍മ്മിക്കുന്നതില്‍ പ്രദേശവാസികള്‍ക്ക് വിശ്വാസമില്ലെന്നും വന്യജീവികളെ തടയുന്ന ഭിത്തികള്‍ വേണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യമെന്നും പ്രിയങ്ക പറയുന്നു. ഇത്തരം സംഭവങ്ങള്‍ തടയാന്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് പ്രത്യേക സംഘത്തെ രൂപീകരിക്കണമെന്നും വയനാട് എംപി കത്തില്‍ ആവശ്യപ്പെട്ടു.

webdesk18:
whatsapp
line