പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സാമൂഹ്യ മാധ്യമത്തിലൂടെ വില്‍ക്കാന്‍ വെച്ച സംഭവത്തില്‍ പ്രതി രണ്ടാനമ്മ. രണ്ടുദിവസം മുമ്പാണ് പെണ്‍കുട്ടിയെ പിതാവിന്റെ ഫേസ്ബുക്ക് പേജില്‍ 11 കാരിയെ വില്‍ക്കാനുണ്ടെന്ന് പറഞ്ഞ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. സംഭവം കേസായതോടെ പോസ്റ്റ് അപ്രത്യക്ഷമായി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പിതാവിന്റെ അക്കൗണ്ട് ഉപയോഗിച്ച് രണ്ടാനമ്മ ഇട്ട പോസ്റ്റാണ് എന്ന് കണ്ടെത്തിയത്.
പെണ്‍കുട്ടിയുടെ പിതാവുമായുള്ള വഴക്കിന് തുടര്‍ന്നാണ് പോസ്റ്റിട്ടത് എന്നാണ് രണ്ടാനമ്മയുടെ വാദം. കഞ്ചാവ് വില്പനയടക്കം നിരവധി കേസുകളില്‍ പ്രതിയാണ് പിതാവ്. ഇയാളുടെ ആദ്യ ഭാര്യയിലുള്ള മകളെയാണ് വില്‍ക്കാന്‍ ഉണ്ടെന്ന് പറഞ്ഞു പോസ്റ്റിട്ടത്.