കൊല്ലം: കൊല്ലം കൊറ്റങ്കരയില്‍ മൂന്നര വയസ്സുള്ള പെണ്‍കുഞ്ഞിനെ ശരീരമാസകലം പൊള്ളലേല്‍പിച്ചു. കൊറ്റങ്കര കോളശ്ശേരി വാര്‍ഡില്‍ മുണ്ടഞ്ചിറയിലാണ് കുഞ്ഞിനെ ക്രൂരമായി മര്‍ദിച്ചും പൊള്ളലേല്‍പ്പിച്ചും അവശയാക്കിയത്.
കുട്ടിയുടെ അമ്മയെ സംരക്ഷിച്ചുവന്ന യുവാവാണ് അതിക്രൂരമായി കുട്ടിക്കു നേരെ അക്രമം നടത്തിയത്്. കുഞ്ഞിനെ സിഗററ്റ് ലൈറ്റര്‍ കൊണ്ട് ദേഹമാസകലം പൊള്ളിക്കുകയും വടി കൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നുവെന്ന് കുട്ടിയുടെ മാതാവ് പൊലീസിന് മൊഴി നല്‍കി. മാതാവ് ജോലിക്കു പോയ സമയത്ത് കുട്ടി അസാധാരണമായി കരഞ്ഞതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ എത്തിയപ്പോഴാണ് മര്‍ദനമേറ്റ് കുട്ടിയെ അവശനിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം പള്ളിമുക്ക് സ്വദേശിയെ കുണ്ടറ പൊലീസ് പിടികൂടി.
കൊല്ലത്ത് മൂന്നര വയസുകാരിയെ ക്രൂരമായി പൊള്ളലേല്‍പിച്ചു
Tags: kollam