X

സംസ്ഥാന യുവജന കമ്മീഷൻ യൂത്ത് ഐക്കൺ അവാർഡുകള്‍ പ്രഖ്യാപിച്ചു ; ആസിഫ് അലിക്ക് അവാർഡ്

കേരള സംസ്ഥാന യുവജന കമ്മീഷൻ 2022-23 വർഷത്തെ യൂത്ത് ഐക്കൺ അവാർഡുകൾ പ്രഖ്യാപിച്ചു. വിവിധ സാമൂഹിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച യുവജനങ്ങൾക്കാണ് കമ്മീഷൻ അവാർഡ് നൽകുന്നത്. കല/സാംസ്കാരികം, കായികം, സാഹിത്യം, കാർഷികം, വ്യവസായ സംരംഭകത്വം, സാമൂഹിക സേവനം തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയരായ യുവജനങ്ങളെയാണ് കമ്മീഷൻ നിയോഗിച്ച പ്രത്യേക ജൂറി അവാർഡിനായി തിരഞ്ഞെടുത്തത്.

​കലാ സാംസ്കാരികം മേഖലയിൽ ചലച്ചിത്രനടന്‍ ആസിഫ് അലി അവാർഡിനർഹനായി.
ഒളിമ്പ്യൻ പി. ആർ. ശ്രീജേഷാണ് കായികരംഗത്തു നിന്ന് അവാർഡിനർഹനായത്. ​
യുവ എഴുത്തുകാരി എം.കെ. ഷബിതയ്ക്കാണ് സാഹിത്യത്തിലുള്ള യൂത്ത് ഐക്കൺ പുരസ്കാരം.
​എസ്. പി സുജിത്താണ് കാർഷികരംഗത്തു നിന്ന് അവാർഡിനർഹനായത്. ആതിര ഫിറോസ് ​വ്യവസായം സംരഭകത്വം മേഖലയിൽ അവാർഡിനർഹയായി. ഗാന്ധിഭവൻ സാരഥി അമൽ രാജ്   സാമൂഹിക സേവന മേഖലയിൽ നിന്നുള്ള യൂത്ത് ഐക്കണായി തിരഞ്ഞെടുക്കപ്പെട്ടു.

എറണാകുളം മഹാരാജാസ് കോളേജിൽ നടന്ന ചടങ്ങിൽ പ്രൊഫ. എം. കെ. സാനുവാണ് യൂത്ത് ഐക്കൺ അവാർഡ് ഫലപ്രഖ്യാപനം നടത്തിയത്.

webdesk15: