കൊല്ലം: കൊല്ലം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.കെ പ്രേമചന്ദ്രനെതിരെ വ്യാജ ആരോപണം ഉന്നയിച്ചെന്ന് കാട്ടി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കൊല്ലം മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി കെ.എന്‍ ബാലഗോപാല്‍ എന്നിവര്‍ക്കെതിരെ ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ അസീസ് സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് പരാതി നല്‍കി.
പ്രേമചന്ദ്രന്‍ ബി.ജെ.പിയിലേക്ക് എപ്പോള്‍ വേണമെങ്കിലും പോകുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നതായി ആര്‍.എസ്.പി കേന്ദ്ര സെക്രട്ടറിയേറ്റംഗം ഷിബു ബേബി ജോണ്‍ കൊല്ലത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു. കെ.എന്‍ ബാലഗോപാല്‍ വോട്ട് അഭ്യര്‍ഥിക്കുന്നതിനിടെ,സമുദായ നേതാക്കളോട് പ്രേമചന്ദ്രന്‍ ബി.ജെ.പിയിലേക്ക് ഉടന്‍ പോകുമെന്ന് പറഞ്ഞിരുന്നതായും വിവരം ലഭിച്ചു. ഇതിന് തെളിവുണ്ടെന്നും അതിനെ തുടര്‍ന്നാണ് പരാതി നല്‍കിയതെന്നും ഷിബു പറഞ്ഞു. ഐ.പി.സി 171(ജി) വകുപ്പിന്റെ ലംഘനമാണ് കോടിയേരിയില്‍ നിന്നും ബാലഗോപാലില്‍ നിന്നും ഉണ്ടായതെന്നും ഷിബു പറഞ്ഞു.
കൊല്ലത്ത് പ്രേമചന്ദ്രന്റെ വിജയത്തില്‍ യു.ഡി.എഫിന് യാതൊരു സംശവുമില്ല. എന്നാല്‍ ഒരു നുണ പല തവണ ആവര്‍ത്തിച്ചു പറയുന്ന ഗീബല്‍സിയന്‍ തന്ത്രമാണ് സി.പി.എം പയറ്റുന്നത്. ഇത് പല തവണ സി.പി.എം പരീക്ഷിച്ച് വിജയിച്ചതാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കരുനാഗപ്പള്ളിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി സി.ആര്‍ മഹേഷിനെതിരെ സി.പി.എം വ്യാജ സംഘി ആരോപണം ഉന്നയിച്ചിരുന്നു. മഹേഷിന്റെ പരാജയത്തിന് വരെ ഈ ആരോപണം കാരണമായി. അതുപോലെ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന വിജയകുമാറിനെതിരെ ആയ്യപ്പസേവാ സംഘത്തിലെ പ്രവര്‍ത്തനത്തിന്റെ പേരിലും സംഘിയെന്ന് ആരോപിച്ചിരുന്നു- ഷിബു പറഞ്ഞു.
സി.പി.എം വ്യാജ ആരോപണം ഒഴിവാക്കി തെരഞ്ഞെടുപ്പിനെ രാഷ്ട്രീയ മായി നേരിടാന്‍ തയ്യാറാകണം. ബി.ജെ.പിയും സി. പി.എമ്മും തമ്മിലാണ് ഒത്തുകളിയെന്നും ലാവ്‌ലിന്‍ കേസ് അന്തമായി നീളുന്നത് ഇതിന് തെളിവാണെന്നും അദ്ദേഹം ആരോപിച്ചു.