ജനത്തെ പിഴിയാന്‍ സംസ്ഥാനസര്‍ക്കാര്‍ വീണ്ടും. വെള്ളക്കരം ലിറ്ററിന് ഒരുരൂപ നിരക്കില്‍ വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം പ്രയാസത്തിലായ ജനങ്ങളെ വീണ്ടും ദുരിതത്തിലാഴ്ത്തും. എപ്പോള്‍ വേണമെങ്കിലും കരം കൂട്ടാനുള്ള തത്രപ്പാടിലാണ് സാമ്പത്തികപ്രതിസന്ധി നേരിടുന്ന സര്‍ക്കാര്‍. നിലവില്‍ പലസ്ലാബുകളിലായി അഞ്ചുമുതല്‍ 14 രൂപ വരെ വില വര്‍ധിപ്പിച്ചിട്ടുണ്ട്. 2014ലായിരുന്നു പഴയ വര്‍ധന. ഇതിലാണ് ഇനി എല്ലാവര്‍ക്കും ഒരു രൂപ എന്നനിരക്കില്‍ വര്‍ധന വരുത്തുന്നത്. പ്രതിമാസം 30 കോടി രൂപയാണ് സര്‍ക്കാര്‍ ഇതിലൂടെ പ്രതീക്ഷിക്കുന്നത്. നിലവില്‍ 40 കോടിയിലധികം രൂപയുടെ നഷ്ടമാണ് വാട്ടര്‍ അതോറിറ്റിയുടേത്. പ്രതിമാസത്തെ മാത്രമാണിത്. ഇത് നികത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. വൈകാതെ തന്നെ ഭൂമി രജിസ്‌ട്രേഷനിലും വന്‍നികുതി ഭാരത്തിനാണ് സര്‍ക്കാര് ഉന്നംവെച്ചിരിക്കുന്നത്. ഭൂമിയുടെ ന്യായവില കുത്തനെ കൂട്ടി ഖജനാവിലേക്ക് വന്‍തുക സമാഹരിക്കുകയാണ ്‌ലക്ഷ്യം.