X
    Categories: main stories

സര്‍ക്കാരിന്റെ അവസാനബജറ്റ് ഇന്ന്

തിരുവനന്തപുരം: അടുത്ത സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബജറ്റ് ധനമന്ത്രി തോമസ് ഐസക്ക് ഇന്ന് രാവിലെ 9മണിക്ക് നിയമസഭയില്‍ അവതരിപ്പിക്കും. പിണറായി വിജയന്‍ സര്‍ക്കാരിന്റെ അവസാനബജറ്റായതിനാല്‍ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള പ്രഖ്യാപനങ്ങളുടെ ഘോഷയാത്രയാണ് പ്രതീക്ഷിക്കുന്നത്.

ക്ഷേമപദ്ധതികളില്‍ ഊന്നിയുള്ള ബജറ്റില്‍ പുതിയ നികുതികള്‍ ഉണ്ടാകാനിടയില്ല. സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കുന്ന സര്‍ക്കാരിന്റെ വാഗ്ദാനങ്ങള്‍ ജനങ്ങളെ കബളിപ്പിക്കാന്‍ വേണ്ടിമാത്രമാണെന്ന് പ്രതിപക്ഷം ഉന്നയിക്കുന്നു. അഞ്ച് വര്‍ഷം മുന്‍പ് ഒന്നരലക്ഷം കോടി രൂപ പൊതു കടമുണ്ടായിരുന്നത് ഇന്ന് മൂന്ന് ലക്ഷം കോടിയായി.

ക്ഷേമപെന്‍ഷന്‍, കാര്‍ഷിക വിളകളുടെ താങ്ങുവില, റബര്‍ സബ്‌സിഡി, ചെറുകിട തൊഴില്‍ പ്രോത്സാഹനം എന്നിവയും ബജറ്റില്‍ സ്ഥാനം പിടിച്ചേക്കും. അതേസമയം, മുന്‍ ബജറ്റുകളില്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ പലതും നടപ്പിലാക്കാനാകാത്തത് സര്‍ക്കാരിന് തിരിച്ചടിയാണ്. അഞ്ച് വര്‍ഷമായി യുവാക്കള്‍ക്ക് തൊഴിലവസരം നല്‍കുന്ന പദ്ധതികളൊന്നുമുണ്ടായിട്ടില്ലെന്നതും പ്രതിപക്ഷം ഉന്നയിക്കുന്നു

ചന്ദ്രിക വെബ് ഡെസ്‌ക്‌: