കോഴിക്കോട് 61-മത് കേരള സ്‌കൂള്‍ കലോത്സവത്തില്‍ വിധികര്‍ത്താവിനെ സംബന്ധിച്ച പരാതിയെ തുടര്‍ന്ന് മോണോആക്റ്റ് ഹൈസ്‌ക്കൂള്‍ ഗേള്‍സ് മത്സരം ഒരു മണിക്കൂറിലധികം വൈകി. തിരുവനന്തപുരം ജില്ലയില്‍ വിധികര്‍ത്താവായതിന്റെ അടിസ്ഥാനത്തില്‍ പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് മത്സരം വൈകിപ്പിച്ചത്. കൊല്ലം സിറാജിനെതിരെയാണ് പരാതി ഉയര്‍ന്നത്. സംഭവത്തെ തുടര്‍ന്ന് കൊല്ലം സിറാജിനെ മാറ്റി കൊമേഡിയന്‍ അഖില്‍ കവലയൂരിനെ വിധികര്‍ത്താവായി കൊണ്ടുവന്നാണ് പ്രശ്‌നം പരിഹരിച്ചത്. ജില്ലാ മത്സരങ്ങളില്‍ ജഡ്ജസായവരെ സംസ്ഥാന തലത്തില്‍ ജഡ്ജസായി വെക്കരുതെന്ന് കലോത്സവം മാന്വലില്‍ പറയുന്നുണ്ട്.