തൃശൂര്‍: അന്‍പത്തിയെട്ടാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തൃശൂരില്‍ കൊടിയുയര്‍ന്നു. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ നടത്തുന്ന ഘോഷയാത്രയോടെ സാംസ്‌കാരിക നഗരിയിലെ കലോത്സവത്തിന് ആവേശമുയരും.
കലോത്സവത്തില്‍ പങ്കെടുക്കാനായി ഓരോ ജില്ലകളില്‍ നിന്നും മത്സരാര്‍ത്ഥികള്‍ കലോത്സവ നഗരിയിലേക്ക് എത്തിത്തുടങ്ങി. കലോത്സവത്തിനായി ഊട്ടുപുരയും ഒരുങ്ങി. പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ തന്നെയാണ് ഊട്ടപുര.