സംസ്ഥാന സ്‌കൂൾ കലോത്സവം; ഇത്തവണയും വെജിറ്റേറിയൻ ഭക്ഷണം തന്നെ

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഊട്ടുപുരയില്‍ നോണ്‍വെജ് എത്താന്‍ വൈകും. ഇത്തവണയും കുട്ടികള്‍ക്ക് വെജിറ്റേറിയന്‍ ഭക്ഷണം വിളമ്പുമെന്നും ഇക്കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്നും മന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കി. കൊല്ലത്ത് നടക്കാനിരിക്കുന്ന 62ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സംഘാടക സമിതി യോഗത്തില്‍ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയാണ് ഇക്കാര്യം പറഞ്ഞത്.

ഈ വര്‍ഷം മുതല്‍ നോണ്‍വെജ് ഭക്ഷണവും കലോത്സവത്തില്‍ ഉണ്ടാകുമെന്നായിരുന്നു മുന്‍ നിലപാട്. കലോത്സവ റിപ്പോര്‍ട്ടിംഗില്‍ ഇക്കുറി ചില നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുന്നുണ്ട്. അക്രഡിറ്റേഷനുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് കലോത്സവത്തില്‍ പ്രത്യേക പാസ് നല്‍കും. കലോത്സവ വേദികളില്‍ നവമാധ്യമങ്ങളെ നിയന്ത്രിക്കും. മാധ്യമപ്രവര്‍ത്തകര്‍ക്ക് ഗ്രീന്‍ റൂമില്‍ പ്രവേശനം ഉണ്ടാകില്ലെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

webdesk14:
whatsapp
line