X

സംസ്ഥാന സ്കൂൾ കലോത്സവം: ഗ്രേസ് മാർക്ക് നേടിയവരുടെ എണ്ണത്തിൽ കൊണ്ടോട്ടി ഇ.എം.ഇ.എ ഒന്നാമത്

കൊല്ലത്ത് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ നിന്നും ഗ്രേസ് മാർക്ക് നേടിയവരുടെ എണ്ണത്തിൽ മലപ്പുറം ജില്ലയിൽ ഒന്നാമതായി കൊണ്ടോട്ടി ഇ എം ഇ എ ഹയർ സെക്കൻഡറി സ്കൂൾ. നാല് ഇനങ്ങളിലായി ഹയർസെക്കൻഡറി വിഭാഗത്തിൽ 28 വിദ്യാർത്ഥികളാണ് സംസ്ഥാന കലോത്സവത്തിൽ മാറ്റുരച്ചത്. 28 വിദ്യാർത്ഥികൾക്കും 30 മാർക്ക് ഗ്രേസ് മാർക്കിന് പുറമെ സംസ്ഥാന സർക്കാറിന്റെ ഉപഹാരവും സാംസ്കാരിക സ്കോളർഷിപ്പും ലഭിക്കും.

അറബനമുട്ട്, നാടൻപാട്ട്, ഒപ്പന, ഓയിൽ കളർ എന്നീ ഇനങ്ങളിലാണ് വിദ്യാർത്ഥികൾ പങ്കെടുത്തത്. ഇതിൽ നാടൻപാട്ടിൽ ജില്ലയിൽ നിന്നും അപ്പീൽ വഴിയാണ് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്തത്. ജില്ലയിൽ തങ്ങളെ പരാജയപ്പെടുത്തിയ ടീമിനെ മറികടന്നാണ് നാടൻ പാട്ട് സംഘം എ ഗ്രേഡ് നേടിയത്.

ഹയർസെക്കൻഡറി അർബന മുട്ടിൽ പത്താം വർഷവും നാടൻപാട്ടിൽ തുടർച്ചയായി രണ്ടാം വർഷവുമാണ് സ്കൂൾ ജില്ലയെ പ്രതിനിധീകരിക്കുന്നത്. ഒപ്പനയിൽ പാട്ടുകാരിയായിരുന്ന മധ്യപ്രദേശ് സ്വദേശിനി അർഷിദയുടെ സാന്നിധ്യം സംസ്ഥാനതലത്തിൽ തന്നെ ശ്രദ്ധ ആകർഷിച്ചു.

സ്കൂൾ അധ്യാപകരുടെയും പി.ടി എ യുടെയും നേതൃത്വത്തിൽ സംസ്ഥാന കലോത്സവം കഴിഞ്ഞ് മടങ്ങിയെത്തിയ വിദ്യാർത്ഥികൾക്ക് സ്വീകരണം നൽകി.

webdesk14: